മസ്‌കത്ത് > ഏഷ്യ ഒളിമ്പിക് കൗൺസിൽ 2024-2028 ഇലക്‌ട്രൽ ടേമിനായുള്ള എക്‌സിക്യൂട്ടീവ് ഓഫീസിനായി സ്ഥിര ഉപസമിതികൾ രൂപീകരിച്ചു. കഴിഞ്ഞ സെപ്തംബറിൽ ന്യൂഡൽഹിയിൽ നടന്ന 44-ാമത് ജനറൽ അസംബ്ലി യോഗങ്ങളിലെ പ്രമേയങ്ങൾക്കനുസൃതമായാണ് തീരുമാനം. കായിക മേഖലയിലെ വൈദഗ്ധ്യവും കഴിവും കണക്കിലെടുത്ത് മൂന്ന് ഒമാനികളെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ കമ്മിറ്റികളിലേക്ക് നിയമിച്ചു.
ഏഷ്യൻ ഒളിമ്പിക് കൗൺസിലിൻ്റെ മെഡിക്കൽ കമ്മിറ്റി ചെയർമാനായി ഡോ. സയ്യിദ് സുൽത്താൻ യാറൂബ് അൽ ബുസൈദിയെ നിയമിച്ചു. ഹെൽത്ത് കെയർ, സ്‌പോർട്‌സ് മെഡിസിൻ എന്നിവയിലെ മികച്ച പ്രകടനം അംഗീകരിച്ചാണ് നിയമനം. ആഗോള തലത്തിൽ മാധ്യമ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി കൗൺസിലിൻ്റെ മീഡിയ കമ്മിറ്റി അംഗമായി അഹമ്മദ് സെയ്ഫ് അൽ-കഅബി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കായിക മേഖലയിലെ സമത്വത്തെ പിന്തുണയ്ക്കുന്നതിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിലും നടത്തിയ മികച്ച ശ്രമങ്ങളെ മാനിച്ച് സയ്യിദ സന ഹമദ് അൽ ബുസൈദിയെ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ലിംഗ സമത്വ കമ്മിറ്റി അംഗമായി നിയമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ