• Thu. Jun 26th, 2025

24×7 Live News

Apdin News

ഓറ ആര്‍ട്‌സ് സെന്റര്‍ ഒന്‍പതാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു

Byadmin

Jun 26, 2025


മനാമ: ബഹ്റൈനിലെ പ്രശസ്ത കലാസ്ഥാപനമായ ഓറ ആര്‍ട്‌സ് സെന്ററിന്റെ ഒന്‍പതാം വാര്‍ഷികം ഇന്ത്യന്‍ ക്ലബ്ബില്‍ വിപുലമായി ആഘോഷിച്ചു. വൈകീട്ട് നാല് മണിയ്ക്ക് ആരംഭിച്ച പ്രോഗ്രാമില്‍ അഞ്ഞൂറില്‍പ്പരം കുട്ടികളും നൂറില്‍പ്പരം മുതിര്‍ന്നവരും വിവിധയിനം പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. റഷ്യന്‍ ഡാന്‍സ്, ഫിലിപ്പിനോഡാന്‍സ്, ആഫ്രിക്കന്‍ ഡാന്‍സ്, ചൈനീസ് ഡാന്‍സ്, കെപോപ്പ്, ഹിപ്‌പോപ്പ്, ഹൈഹീല്‍സ്, ബോളിവുഡ്, സിനിമാറ്റിക്, വെസ്റ്റേണ്‍, സൂമ്പ ഡാന്‍സ്, ക്ലാസിക്കല്‍ ഡാന്‍സ്, വിവിധതരം മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ്‌സ്, ഡ്രോയിങ് തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ രാത്രി പന്ത്രണ്ടു മണിവരെയായി വേദിയില്‍ അവതരിപ്പിച്ചു.

രണ്ടു വിഭാഗങ്ങളിലായി നാല് വയസ്സു മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ അവതരിപ്പിച്ച പ്രോഗ്രാമില്‍ ആയിരത്തില്‍പ്പരം രക്ഷിതാക്കളും ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരും കാണികളായി പങ്കെടുത്തു. ക്യാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ യൂസഫ് ലോറി മുഖ്യതിഥി ആയിരുന്നു. ബഹ്റൈനില്‍ വിവിധ രാജ്യക്കാരായ കുട്ടികള്‍ വിവിധ കലകള്‍ പഠിക്കുന്ന ഏക കലാകേന്ദ്രം ഓറ ആര്‍ട്‌സ് ആണെന്നും ഓറ ആര്‍ട്‌സിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈനെന്ന രാജ്യത്തിന്റെ എല്ലാ സഹായങ്ങളും ഉണ്ടാവുമെന്നും യുസഫ് ലോറി ആശംസിച്ചു.

വിവിധ രാജ്യങ്ങളുടെ എംബസി അധികൃതര്‍, ബഹ്റൈന്‍ മന്ത്രാലയം അധികൃതര്‍, ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരായ ബിജു ജോര്‍ജ്, ജേക്കബ് തേക്ക്‌തോട്, സത്യന്‍ പേരാമ്പ്ര, മോനി ഓടിക്കണ്ടത്തില്‍, രാജേഷ് പേരുങ്കുഴി, മണികുട്ടന്‍, സലാം എപി, മന്‍ഷീര്‍, ചെമ്പന്‍ ജലാല്‍, നാസര്‍ മഞ്ചേരി, ജ്യോതിഷ് പണിക്കര്‍, ബൈജു മലപ്പുറം, അനില്‍ഗോപി, മൊഹമ്മദ് പുഴക്കര, എബ്രഹാം ജോണ്‍, ആര്‍ പവിത്രന്‍, സുരേഷ് മണ്ടോടി, ജോണി താമരശ്ശേരി, ഡോ. പിവി ചെറിയാന്‍, ശ്രീജിത്ത് കുറുഞ്ഞാലിയോട്, അജി പി ജോയ്, ബ്ലസന്‍ ജോയ്, സയ്ദ് ഹനീഫ്, സത്യന്‍ കാവില്‍, രാജീവ് തുറയൂര്‍, ഡോ. ഫാത്തിമ ജലീല്‍, ഇവി രാജീവന്‍, ഫൈസല്‍ പാട്ടാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

ഓറ ആര്‍ട്‌സ് ചെയര്‍മാന്‍ മനോജ് മയ്യന്നൂര്‍, ഡയറക്ടര്‍മാരായ സ്മിത മയ്യന്നൂര്‍, വൈഷ്ണവ്ദത്ത്, വൈഭവ്ദത്ത്, ഇര്‍ഫാന്‍, സുന്ദര്‍ ബിശ്വകര്‍മ്മ, അര്‍ജുന്‍, സ്മിതേഷ്പി, സ്റ്റെനിന്‍, വിഷ്ണു, ഇര്‍ഫാന, കവിതഷെട്ടി, സൂരജ്പാട്ടില്‍, ഗോവര്‍ദ്ധന്‍, ശ്രീഷ്മ, സരോജിനി, ഫാസില്‍ മുഹമ്മദ്, മിത്ര ടീച്ചര്‍, കീല, ഗാഥ, റീക്ക, എം ടി വിനോദ്കുമാര്‍, സത്യശീലന്‍ കെഎം, മിനി റോയ്, സെയ്ദ് മൊഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇഷിക അവതാരികയായിരുന്നു.

By admin