
ബംഗളൂരു: വിവര സാങ്കേതിക വിദ്യാ നിയമത്തിലെ (ഐടി നിയമം 79-3ബി) വകുപ്പുകൾ ഉപയോഗിച്ച് ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ നിയമ പോരാട്ടത്തിന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിയമവിരുദ്ധ സംവിധാനമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് എക്സ് കർണാടക ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളുടെ നിയമപരിരക്ഷ നഷ്ടപ്പെടുമെന്നാണ് ഐടി നിയമനം 79-3ബിയിൽ പറയുന്നത്.
എന്നാൽ, ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഈ വകുപ്പ് സര്‍ക്കാരിന് അധികാരം നല്‍കുന്നിന്ന് ഹർജിയിൽ പറയുന്നു. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള വിശദമായ നടപടിക്രമങ്ങള്‍ പ്രതിപാദിക്കുന്ന 69 -എയെ മറികടക്കാൻ 79-3ബി ദുരുപയോഗം ചെയ്യുകയാണ്.
രാജ്യസുരക്ഷ ഉള്‍പ്പെടെ പ്രത്യേക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാത്രമേ സെക്ഷന്‍ 69 (എ) പ്രകാരം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുന്നുള്ളൂവെന്നും ഇന്ത്യയിൽ വ്യാപകമായ സമൂഹമാധ്യമ സെൻസർഷിപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും എക്സ് ആരോപിച്ചു.