മനാമ: കഞ്ചാവ് കടത്താന്‍ ശ്രമിച്ച ഏഷ്യന്‍ പൗരന്മാര്‍ അറസ്റ്റില്‍. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 16,750 ദിനാര്‍ വിലമതിക്കുന്ന 3.35 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
കസ്റ്റംസ് അഫയേഴ്സിലെ എയര്‍-പോര്‍ട്ട്‌സ് കസ്റ്റംസ് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിലെ ആന്റി-നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാണ് റെയ്ഡ് നടന്നത്.
വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ സംശയത്തെ തുടര്‍ന്ന് എയര്‍-പോര്‍ട്ട്‌സ് കസ്റ്റംസ് ഡയറക്ടറേറ്റ് പരിശോധിക്കുകയായിരുന്നു. ലഗേജില്‍ ഭക്ഷണ പാത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
The post കഞ്ചാവ് കടത്തല്‍; വിമാനത്താവളത്തില്‍ നിന്നും ഏഷ്യന്‍ പൗരന്മാര്‍ പിടിയില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.