• Sun. Apr 5th, 2026

24×7 Live News

Apdin News

കണ്ണൂരില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കും; ബഹ്‌റൈന്‍ പ്രവാസി കണ്‍വെന്‍ഷന്‍ മാറ്റത്തിനായി കൈകോര്‍ക്കുന്നു

Byadmin

Apr 5, 2026


മനാമ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്ന് ബഹ്‌റൈന്‍ ടീം യുഡിഎഫ് ജില്ലാ കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തിനിടയില്‍ മുഖ്യമന്ത്രി മുതല്‍ വിവിധ സിപിഎം നേതാക്കള്‍ കേരളത്തിലും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലും നടത്തിയ അഴിമതിക്കും നെറികേടിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് കണ്‍വെന്‍ഷന്‍ വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രവാസികളുടെ പ്രതിഷേധം ബാലറ്റ് ബോക്‌സുകളില്‍ പ്രതിഫലിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മഹ്‌മൂദ് പെരിങ്ങത്തൂരിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് തന്നട മേല്‍നോട്ടം വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റിജില്‍ മാക്കുറ്റി, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി സി.കെ നജാഫ്, ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം, ജനറല്‍ സെക്രട്ടറി റിജിത്ത് മൊട്ടപ്പാറ, വനിതാ വിങ് അംഗം മിനി മാത്യു, സനീഷ് എന്‍, ധര്‍മടം മണ്ഡലം മുസ്ലിം ലീഗ് സെക്രെട്ടറി ഷക്കീര്‍ മൗവഞ്ചേരി, കെഎംസിസി നേതാക്കളായ അഷ്‌റഫ് കക്കണ്ടി, ഷഹീര്‍ കാട്ടാമ്പള്ളി, കുട്ടൂസ മുണ്ടേരി, അഷ്റഫ് കാട്ടിലപ്പീടിക എന്നിവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രാജീവന്‍ കാപ്പച്ചേരി, ടി.ഒ. മോഹനന്‍, സാജു കെ.പി, അബ്ദുല്‍ റഷീദ്, അബ്ദുല്‍ കരീം ചേലേരി, ജയന്തി രാജന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, സജീവ് ജോസഫ്, വി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിക്കുകയും വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഒഐസിസി ജില്ലാ പ്രസിഡന്റ് നിജില്‍ രമേശ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഷനീദ് ആലക്കാട്ട് നന്ദിയും പറഞ്ഞു. കെഎംസിസി, ഒഐസിസി ഭാരവാഹികളും കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു.

The post കണ്ണൂരില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കും; ബഹ്‌റൈന്‍ പ്രവാസി കണ്‍വെന്‍ഷന്‍ മാറ്റത്തിനായി കൈകോര്‍ക്കുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin