• Fri. Jan 10th, 2025

24×7 Live News

Apdin News

കലൂർ അപകടം; നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം

Byadmin

Jan 3, 2025





കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ അപകടത്തിൽപെട്ട സംഭവത്തിൽ അറസ്റ്റിലായ മൃദംഗം വിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. ഏഴാം തീയതി വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാല ജാമ്യം അവസാനിക്കുന്ന 7 ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

ജാമ്യ ഹർജിയിലെ പ്രോസിക്യൂഷൻ വാദം രൂക്ഷമായിരുന്നു. സ്റ്റേജ് അശാസ്ത്രീയമായി നിർമ്മിച്ചുവെന്നും സുരക്ഷ പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയൊന്നും പ്രോസിക്യൂഷൻ വാദിച്ചു. മതിയായ പാസേജും കൈവരിയും ഇല്ലായിരുന്നു. 10 അടി താഴ്ചയിൽ വീഴാനുള്ള എല്ലാ അവസരവും അവിടെ ഒരുക്കിയെന്നും ഉപേക്ഷയോടും അശ്രദ്ധയോടും സ്റ്റേജ് നിർമ്മിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മതിയായ നീളവും വീതിയും സുരക്ഷയും ഉണ്ടായിരുന്നുവെന്നും പരിപാടിക്ക് മുൻപ് പൊലീസ് പരിശോധന നടത്തണമല്ലൊയെന്നും പ്രതിഭാഗം വാദിച്ചു. വിഐപികൾ പങ്കെടുത്ത പരിപാടിയിൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ആദ്യമേ പരിശോധിക്കാതെ അപകടം നടന്നതിനു ശേഷം തങ്ങളെമാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും 308 ചുമത്തേണ്ട കാര്യമില്ലായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.



By admin