• Sun. Nov 2nd, 2025

24×7 Live News

Apdin News

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ കുവൈറ്റിലെ പുതിയ ഷോറൂം കല്യാണി പ്രിയദര്‍ശന്‍ ഉദ്ഘാടനം ചെയ്‌തു

Byadmin

Nov 1, 2025


കല്യാണ്‍ ജൂവലേഴ്‌സിന്‍റെ കുവൈറ്റിലെ പുതിയ ഷോറൂം കല്യാണി പ്രിയദര്‍ശന്‍ ഉദ്ഘാടനം ചെയ്‌തു

 ജിസിസി മേഖലയില്‍ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുന്നു
 പ്രമുഖ റീട്ടെയ്ല്‍ ഹബായ ഫാഹീലിലാണ് പുതിയ ഷോറൂം
 ലോകോത്തര അന്തരീക്ഷത്തിലുള്ള ആഡംബരപൂര്‍ണമായ ആഭരണ ഷോപ്പിംഗ് അനുഭവം

കുവൈറ്റ് സിറ്റി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ഫാഹീലിലെ പുതിയ ഷോറൂം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്‌തു.
ഉപയോക്താക്കളുടെയും ആരാധകരുടെയും സാന്നിദ്ധ്യത്തില്‍ സിനിമാതാരം കല്യാണി പ്രിയദര്‍ശനായിരുന്നു ഷോറൂം ഉദ്ഘാടനം ചെയ്‌തത്.

ജിസിസി മേഖലയിലെ പ്രമുഖ വിപണികളില്‍ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുള്ള കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ശ്രമങ്ങളിലെ പ്രധാന നാഴികക്കല്ലാണ് ഈ പുതിയ ഷോറൂം. ഫാഹീല്‍, മുനീറ ബില്‍ഡിംഗിന്‍റെ ഗ്രൗണ്ട് ഫ്ളോറിലെ മഖാ സ്ട്രീറ്റിലെ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ പുതിയ ഷോറൂമില്‍ ശ്രദ്ധാപൂർവം രൂപകല്‍പ്പനചെയ്‌ത ആഡംബരപൂര്‍ണമായ ഷോപ്പിംഗ് അനുഭവവമാണ് ഒരുക്കിയിരിക്കുന്നത്.

സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍സ് എന്നിവയുടെ വൈവിധ്യമാര്‍ന്ന ആഭരണ ശേഖരം ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്. ബൃഹത്തായ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുവാനും താരത്തെ കാണാനും ആശംസകള്‍ അര്‍പ്പിക്കാനുമായി ധാരാളം ആരാധകരും ഉപയോക്താക്കളും എത്തിയിരുന്നു.

കുവൈറ്റിലെ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ അഭിമാനകരമായ പുതിയ ഷോറൂം ഉദ്ഘാടനത്തിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. വിശ്വാസ്യതയ്‌ക്കും പാരമ്പര്യത്തിനും വിശിഷ്‌ടമായ കരവിരുതിനും പേരുകേട്ടതാണ് കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ്. ഇവിടെയെത്തിയ ആളുകളുടെ അതിശയകരമായ പ്രതികരണത്തില്‍ ഏറെ സന്തോഷം തോന്നുന്നു. കുവൈറ്റിലെ ആഭരണപ്രേമികളുടെ പ്രധാന കേന്ദ്രമായി ഈ ഷോറൂം മാറും എന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

ഫാഹീലിലെ പുതിയ ഷോറൂം തുറക്കുന്നതിലൂടെ കുവൈറ്റിലെ വികസനത്തിന് തുടക്കം കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഈ മേഖല കല്യാണ്‍ ജൂവലേഴ്‌സിന് ഏറെ പ്രധാനപ്പെട്ടതാണ്. ഉപയോക്താക്കളില്‍നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണമാണ് സുതാര്യതയും മികച്ച സേവനവും ഉറപ്പുവരുത്തി ലോകോത്തര ആഭരണ ഷോപ്പിംഗ് അനുഭവം കാഴ്ചവയ്ക്കുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നത്. ജിസിസിയില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നതിനൊപ്പം ഉപയോക്താക്കള്‍ക്ക് താരതമ്യമില്ലാത്ത രൂപകല്‍പ്പനകളും ഉയര്‍ന്ന ഗുണമേന്മയും പരമാവധി മൂല്യവും ഉറപ്പുനല്കുന്നതിന് ഞങ്ങള്‍ പ്രതിബദ്ധരാണെന്നും അദ്ദേഹം
പറഞ്ഞു.

പുതിയ ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി സവിശേഷമായ ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആഭരണങ്ങളുടെ പണിക്കൂലി 5.5 ശതമാനം മുതല്‍ മാത്രമായിരിക്കും ഈടാക്കുന്നത്. കൂടാതെ പ്രത്യേകമായ സ്വര്‍ണനാണയം സമ്മാനമായും നൽകുന്നുമുണ്ട്. 600 ദിനാറിനോ അതില്‍ കൂടുതലോ തുകയ്ക്ക് ഡയമണ്ട്, പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടുഗ്രാം സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും. 350 മുതല്‍ 599 ദിനാര്‍ വരെ വിലയുള്ള ഡയമണ്ട്, പോള്‍ക്കി
ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി സ്വന്തമാക്കാം. 600 ദിനാറിനോ അതിലധികമോ തുകയ്ക്ക് അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍, പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും ഒരു ഗ്രാം സ്വര്‍ണനാണയം സൗജന്യമായി നേടാം. നവംബര്‍ 10 വരെയാണ് ഈ സവിശേഷമായ ഓഫറിന്‍റെ കാലാവധി.

കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്‍റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

വിവാഹ ആഭരണനിരയായ മുഹൂര്‍ത്ത്, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണശേഖരമായ മുദ്ര, ടെംപിള്‍ ആഭരണശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകള്‍ അടങ്ങിയ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ട് ശേഖരമായ അനോഖി, വിവാഹ ഡയമണ്ടുകള്‍ അടങ്ങിയ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകള്‍ അടങ്ങിയ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണശേഖരമായ രംഗ്, നിറമുള്ള കല്ലുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിങ്ങനെ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ
ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളെല്ലാം പുതിയ ഷോറൂമില്‍ ലഭ്യമാണ്.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് https://www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

By admin