• Thu. Oct 24th, 2024

24×7 Live News

Apdin News

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന് | Pravasi | Deshabhimani

Byadmin

Oct 24, 2024



കുവൈത്ത്  സിറ്റി > കേരള ആർട്ട്‌ ലാവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ സാംസ്കാരിക മേള ദ്യുതി 2024ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കല കുവൈറ്റ്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2024 ഒക്ടോബർ 25ന് ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. വൈകുന്നേരം 3 മണി മുതൽ സാംസ്കാരിക സമ്മേളനത്തോടെയാണ് ദ്യുതി 2024 ആരംഭിക്കുന്നത്.

കല കുവൈത്തിന്റെ 45-ാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി ആരംഭിച്ച ഭവന നിർമ്മാണ പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച കല കുവൈത്ത്  ജലീബ് സി യൂണിറ്റ് അംഗം എറണാകുളം സ്വദേശി ബിന്ദു ശങ്കരന്റെ വീടിന്റെ താക്കോൽ ദ്യുതി 2024 ന്റെ വേദിയിൽ വെച്ച് മുഖ്യാതിഥി ബിന്ദു ശങ്കരന് കൈമാറും. കല കുവൈത്ത്  കൈത്തിരി രണ്ടാം പതിപ്പിന്റെ പ്രകാശനവും, ബാലകലാ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ സ്‌കൂളിനും കലാ തിലകം, കലാ പ്രതിഭ എന്നിവ നേടിയ വിദ്യാർത്ഥികൾക്കും കല കുവൈത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാനവും വിതരണം ചെയ്യും.

പ്രശസ്ത പിന്നണി ഗായകരായ സച്ചിൻ ദേവ്, ആര്യ ദയാൽ, അതുൽ നറുകര എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും മറ്റ് കലാ പരിപാടികളും സാംസ്കാരികമേളയിലുണ്ടാകും. മെഗാ സാംസ്കാരിക മേളയിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമപ്രവർത്തകരും പങ്കെടുക്കും. അബ്ബാസിയ കാലിക്കറ്റ്‌ ഷെഫ് റസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി  സജി തോമസ് മാത്യു, ദ്യുതി 2024 ജനറൽ കൺവീനർ ജെ സജി, ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ്  റിച്ചി കെ ജോർജ്,  ജോയിൻ സെക്രട്ടറി ബിജോയ്‌,  മീഡിയ വിഭാഗം സെക്രട്ടറി പ്രജോഷ് എന്നിവർ പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin