• Tue. Dec 30th, 2025

24×7 Live News

Apdin News

കളങ്കാവൽ ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

Byadmin

Dec 30, 2025



കളങ്കാവൽ ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ മമ്മൂട്ടി ചിത്രമാണ് കളങ്കാവല്‍. നവാഗത സംവിധായകനൊപ്പം വിനായകനെ നായകനാക്കി മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രതിനായകനായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്.

ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയേറ്റര്‍ റിലീസ്. പോസിറ്റീവ് അഭിപ്രായങ്ങളോടെ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നതിനിടെ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. സോണി ലിവിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. ജനുവരി മാസത്തില്‍ എത്തും എന്നതാണ് അറിയിപ്പ്. തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ നിർമാതാക്കള്‍ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസംബർ 24 വരെയുള്ള ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. കേരളത്തിൽ നിന്നു മാത്രം 36.2 കോടി രൂപയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 6.85 കോടി രൂപയുമാണ് ചിത്രം നേടിയത്. വിദേശത്ത് നിന്ന് 4.371 മില‍്യൺ ഡോളർ അതായത് 39.55 കോടി ചിത്രത്തിന് നേടാൻ സാധിച്ചു. ആഗോള ബോക്സ് ഓഫിസിൽ 20 ദിവസം കൊണ്ട് 82.60 കോടിയാണ് ചിത്രം നേടിയത്.

By admin