• Thu. Nov 6th, 2025

24×7 Live News

Apdin News

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

Byadmin

Nov 6, 2025


ന്യൂഡൽ‌ഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് വീണ്ടും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ 14 ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ഈ ആഴ്ച ആദ്യം നവി മുംബൈയിലെ ധീരുഭായ് അംബാനി നോളജ് സിറ്റിയിൽ 4,462.81 കോടി രൂപ വിലമതിക്കുന്ന 132 ഏക്കർ ഭൂമി ഇഡി താൽക്കാലികമായി കണ്ടുകെട്ടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി.

റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് എന്നിവയുടെ ബാങ്ക് തട്ടിപ്പ് കേസുകളിൽ 3,083 കോടി രൂപയിലധികം വിലമതിക്കുന്ന 42 സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

By admin