• Thu. Sep 18th, 2025

24×7 Live News

Apdin News

കളർ ഫോട്ടോ, വലിയ അക്ഷരങ്ങൾ; ഇവിഎം ബാലറ്റ് പരിഷ്ക്കരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

Byadmin

Sep 18, 2025


ന്യൂഡൽഹി: ഇവിഎം ബാലറ്റ് പേപ്പറുകൾ കൂടുതൽ വോട്ടർ സൗഹൃദപരമാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ. രൂപകൽപ്പനയും അച്ചടിയും സംബന്ധിച്ച മാർഗനിർദേശങ്ങൾ പരിഷ്കരിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ബുധനാഴ്ച പ്രഖ്യാപിച്ചു. കളർ ഫോട്ടോ, വ്യക്തവും എളുപ്പത്തിൽ വായിക്കാനാവുന്നതുമായ അക്ഷരങ്ങൾ എന്നിവയാണ് പ്രധാന മാറ്റം.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ ഇവിഎമ്മുകളിൽ സ്ഥാനാർഥികളുടെ കളർചിത്രങ്ങൾ ഉണ്ടാവും. സ്ഥാനാർഥികളെ കൃത്യമായി മനസിലാക്കാനാവും വിധം ചിത്രത്തിന്‍റെ നാലിൽ മൂന്ന് ഭാഗവും ഇവിഎമ്മുകളിൽ വ്യക്തമാക്കും.

വ്യക്തതയും വായനാക്ഷമതയും വർധിപ്പിക്കുന്നതിനായി, ഇവിഎം ബാലറ്റ് പേപ്പറുകളുടെ രൂപകൽപ്പനയും അച്ചടിയും സംബന്ധിച്ച 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 49 ബി പ്രകാരം നിലവിലുള്ള മാർഗനിർദേശങ്ങൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഷ്കരിച്ചതായി പ്രസ്താവനയിലൂടെ അറിയിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വോട്ടർമാരുടെ സൗകര്യം വർധിപ്പിക്കുന്നതിനുമായി കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഇസിഐ 28 ഓളം പരിഷ്ക്കരണങ്ങൾ നടപ്പാക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു.

By admin