മനാമ: കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ ലിജു ജോണി മുടി ദാനം നല്‍കി. ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് വേണ്ടി വിഗ് നിര്‍മ്മിക്കുന്ന ഹെഡ് ടു ട്ട്യൂ സലൂണില്‍ നിന്നും മുറി മുറിച്ചെടുത്ത് പ്രസ്തുത സലൂണിന് തന്നെ കൈമാറുകയായിരുന്നു. ബഹ്റൈനില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ലിജു മാത്യുവിന്റെ ഭാര്യയാണ് ലിജു ജോണി.
ചുരുങ്ങിയത് 21 സെന്റീ മീറ്റര്‍ നീളത്തില്‍ മുടി മുറിച്ചെടുത്ത് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഇത്തരത്തില്‍ നല്‍കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറില്‍ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ടമാകുമെന്ന കുട്ടികള്‍ അടക്കമുള്ള കാന്‍സര്‍ രോഗികള്‍ക്ക് തികച്ചും സൗജന്യമായാണ് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി വിഗ് നല്‍കി വരുന്നത്.
The post കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം നല്‍കി ലിജു ജോണി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.