• Wed. Mar 19th, 2025

24×7 Live News

Apdin News

കാമുകിയ്‌ക്കൊപ്പം ആമിര്‍ഖാന്‍ നഗരത്തില്‍, മുഖം കൊടുക്കാതെ ഗൗരി; ദൃശ്യങ്ങൾ പുറത്ത്

Byadmin

Mar 18, 2025





കാമുകിയായ ഗൗരി സ്പ്രാറ്റിനൊപ്പം ആദ്യമായി പൊതുഇടത്തില്‍ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ഗൗരിയുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഇരുവരും മുംബൈ നഗരത്തില്‍ ഒരുമിച്ച് പുറത്തിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഫർഹാൻ അക്തറിന്റെയും റിഥേഷ് സിദ്വാനിയുടെയും പ്രൊഡക്ഷൻ കമ്പനിയായ എക്സലിന്റെ മുംബൈയിലെ ഓഫീസിലാണ് ആമിറും ഗൗരിയും ഒരുമിച്ചെത്തിയത്. ഓഫീസ് കെട്ടിടത്തിൽ നിന്ന് ഇരുവരും പുറത്തിറങ്ങുന്ന ദൃശ്യങ്ങളാണ് പാപ്പരാസികൾ ക്യാമറയിൽ പകർത്തിയത്.

ആദ്യം ആമിർ ഖാനാണ് കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് വന്നത്. തൊട്ടുപിന്നാലെ ഗൗരിയും പുറത്തിറങ്ങി. ഗൗരിയെ പുറത്ത് കാത്തിരുന്ന ആമിർ, ഗൗരി കാറിൽ കയറിയശേഷം പിന്നാലെ കയറുകയും ഒരുമിച്ച് യാത്രതിരിക്കുകയും ചെയ്തു. അതേസമയം, പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ക്ക് ഗൗരി മുഖം കൊടുത്തതേയില്ല.



By admin