• Sat. Sep 20th, 2025

24×7 Live News

Apdin News

കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യൻ പൗരൻ മരിച്ചു

Byadmin

Sep 20, 2025


വാഷിങ്ടൻ: യുഎസിലെ കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. തെലങ്കാനയിൽ നിന്നുളള മുഹമ്മദ് നിസാമുദീൻ (30) ആണ് മരിച്ചത്. സെപ്റ്റംബർ മൂന്നിനാണ് നിസാമിദീനെ പൊലീസ് വെടിവച്ചത്.

സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കത്തിക്കൊണ്ട് കുത്തിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കുത്തേറ്റ യുവാവിന് ഗുരുതര പരുക്കുകൾ സംഭവിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നിസാമുദീന് നേരെ വെടിവച്ചത്.

തുടർന്ന് നിസാമുദീനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. നിസാമുദീന്‍റെ മരണത്തിനു പിന്നില്‍ വംശീയ വിവേചനമാണെന്ന് ആരോപിച്ച കുടുംബം, സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്ലോറിഡയിലെ ഒരു കോളെജിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

By admin