
ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയ ടീം ഇന്ത്യയുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ . രാഹുൽ ടി20 ലോകകപ്പിൽ സ്ഥാനം നഷ്ടപ്പെട്ട രാഹുൽ ചാമ്പ്യൻസ് ട്രോഫിയിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ച പ്രകടനം നടത്തിയതുവഴി ടീമിന്റെ കിരീടധാരണത്തിൽ നിർണായക ഭാഗഭാക്കാവാൻ രാഹുലിന് കഴിഞ്ഞു.
ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ മറ്റൊരു സന്തോഷംകൂടി രാഹുലിനെ കാത്തിരിക്കുകയാണ്. നടിയും ഭാര്യയുമായ അതിയ ഷെട്ടി ഒരു കുഞ്ഞിന് ജന്മം നൽകാനിരിക്കുകയാണ്. രാഹുലിനൊപ്പമുള്ളതും മറ്റുമായി സ്‌നേഹോഷ്മളമായ ചില കുടുംബ ചിത്രങ്ങൾ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് അതിയ ഷെട്ടി.
ഇരുവരിലും കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ ആവേശം മുഴുവൻ പ്രതിഫലിക്കുന്നതാണ് ചിത്രങ്ങൾ. ഓ ബേബി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞവർ ഷം നവംബറിലാണ് ഇരുവരും അച്ഛനമ്മമാർ ആവാൻ പോവുന്നതിന്റെ സന്തോഷം പരസ്യമാക്കിയത്. 2023 ജനുവരിയിലാണ് രണ്ടുപേരും വിവാഹിതരായത്. സിനിമയിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുന്ന ഷെട്ടി, ചില ലക്ഷ്വറി ബ്രാൻഡുകളുടെ മോഡലിങ്ങിൽ സജീവമായുണ്ട്.