• Thu. Dec 19th, 2024

24×7 Live News

Apdin News

കുടുംബബന്ധങ്ങളുടെ കഥയുമായി ‘എ പാൻ ഇന്ത്യൻ സ്റ്റോറി’; ചലച്ചിത്ര മേളയിൽ കയ്യടി നേടി വി സി അഭിലാഷ്

Byadmin

Dec 18, 2024





കുടുംബബന്ധങ്ങളുടെ ആർദ്രതയും പ്രാധാന്യവും ചർച്ച ചെയ്യുന്ന ‘എ പാൻ ഇന്ത്യൻ സ്റ്റോറി’ക്ക് ഐഎഫ്എഫ്‌കെയിൽ മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്. സിനിമയുടെ അവസാന പ്രദർശനം ശ്രീ തീയേറ്ററിൽ നാളെ രാവിലെ 9.15ന് നടക്കും.

ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയുള്ള സിനിമയാണ് ‘എ പാൻ ഇന്ത്യൻ സ്റ്റോറി’. ഈ കഥാപശ്ചാത്തലം തന്നെയാണ് മേളയിൽ സിനിമയുടെ സ്വീകാര്യത കൂട്ടുന്നത്. കുടുംബ, സാമൂഹിക മൂല്യങ്ങൾ ചർച്ച ചെയ്യുന്ന സിനിമയിൽ ബാലതാരങ്ങളുടെ അഭിനയവും എടുത്തുപറയേണ്ടതാണ്.

അതേസമയം, സിനിമ റിവ്യൂ ചെയ്യുന്നതിന് സാങ്കേതികവശങ്ങൾ അറിയേണ്ട ആവശ്യം ഇല്ലെന്നായിരുന്നു വി.സി.അഭിലാഷ് നേരത്തെ ഐഎഫ്എഫ്കെ വേദിയിൽ പറഞ്ഞത്. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ നടന്ന ഓപ്പൺ ഫോറത്തിൽ,’ന്യൂ ഏജ് സിനിമയും റിവ്യൂവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബ ബന്ധങ്ങളുടെ ആര്‍ദ്രതയും പ്രാധാന്യവും ചര്‍ച്ച ചെയ്യുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്റ്റോറി’ എന്ന ചിത്രമാണ് അഭിലാഷിന്റേതായി മേളയിൽ പ്രദർശിപ്പിച്ചത്. ഭാര്യയും മകനും സഹോദരനുമുള്ള വീട്ടില്‍ ജീവിക്കുന്ന റെജിയുടെ കുടുംബത്തിലേക്ക് സഹപ്രവര്‍ത്തകന്‍ കുടുംബസമേതം വരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന നാടകീയതയുമാണ് സിനിമയുടെ പ്രമേയം. അഭിലാഷിന്റെ ആദ്യചിത്രമായ ‘ആളൊരുക്കം’ ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിരുന്നു.



By admin