• Sat. Jan 3rd, 2026

24×7 Live News

Apdin News

കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

Byadmin

Jan 3, 2026



കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ്; ഇനി ലക്ഷദ്വീപിലെ കുഞ്ഞുങ്ങളും രുചിക്കും

കോഴിക്കോട്: ആറുമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടിവഴി വിതരണംചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ഇനി ലക്ഷദ്വീപിലേക്കും. ലക്ഷദ്വീപ് വനിത-ശിശുവികസന വകുപ്പിന്റെ ആവശ്യപ്രകാരം ജനുവരിയിൽത്തന്നെ അമൃതം നൽകും.

ലക്ഷദ്വീപിലെ 10 ദ്വീപുകളിൽ പോഷകാഹാരക്കുറവ് നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണ് സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. കിലോയ്ക്ക് നൂറുരൂപ നിരക്കിൽ 390 കിലോഗ്രാം ന്യൂട്രിമിക്സ് നൽകാനാണ് ധാരണയായിട്ടുള്ളത്. ലക്ഷദ്വീപ് വനിത-ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർക്ക് ബന്ധപ്പെട്ട് കത്തുനൽകി.

എറണാകുളം ജില്ലയിലെ യൂണിറ്റുകൾ മുഖേനയാണ് ലക്ഷദ്വീപിലേക്ക് വിതരണംചെയ്യുന്നതിനുള്ള ന്യൂട്രിമിക്സ് തയ്യാറാക്കുന്നത്. യൂണിറ്റുകൾ തയ്യാറാക്കുന്ന അമൃതം പ്രത്യേകം പാക്കറ്റുകളിലാക്കി കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ടേറ്റീവ് ഓഫീസിലെത്തിക്കും. അവിടെനിന്ന് അവർ കൊണ്ടുപോകുമെന്ന് കുടുംബശ്രീ ന്യൂട്രിമിക്സ് അധികൃതർ പറഞ്ഞു. 2017-22 വരെ പാലക്കാടുള്ള ന്യൂട്രിമിക്സ് യൂണിറ്റിൽനിന്ന് മധ്യപ്രദേശിലേക്ക് അമൃതം നൽകിയിരുന്നു.

അഗത്തി, കൽപ്പേനി, കവരത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെറ്റ്‌ലത്ത്, കാഡ്മത്ത്, കിൽത്താൻ, മിനിക്കോയ് ദ്വീപുകളിലേക്കാണ് ഇവ കൊണ്ടുപോവുക. ഓരോയിടത്തും ന്യൂട്രിമിക്സിന്റെ അളവ് കുടുംബശ്രീക്ക് നൽകിയിട്ടുണ്ട്. നിലവിൽ സബ്‌സിഡിയോടെ വാങ്ങുന്ന സാധനങ്ങൾ പൊടിപ്പിച്ചാണ് അങ്കണവാടികളിൽ വിതരണം ചെയ്യുന്ന അമൃതം തയ്യാറാകുന്നത്. മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങിയാണ് നിർമിക്കുന്നത്. ലക്ഷദ്വീപിലേക്കുള്ളത് അതല്ലാതെ മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങിയാണ്നിർമിക്കുന്നത്.

സംയോജിത ശിശുവികസന സേവനപദ്ധതി പ്രകാരമാണ് അങ്കണവാടികളിൽ അമൃതം നൽകുന്നത്. കേന്ദ്രപദ്ധതിയായ ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി പ്രകാരം സംസ്ഥാനസർക്കാരിനുകീഴിൽ വനിത-ശിശുവികസന വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച്‌ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്താകെ 241 കുടുംബശ്രീയൂണിറ്റുകൾവഴി പ്രതിവർഷം 20,000-ത്തിലേറെ ടൺ ഉത്‌പാദനം നടത്തുന്നുണ്ട്. 150 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. സംസ്ഥാനത്താകെ 241 കുടുംബശ്രീയൂണിറ്റുകൾവഴി പ്രതിവർഷം 20,000-ത്തിലേറെ ടൺ ഉത്‌പാദനം നടത്തുന്നുണ്ട്. 150 കോടി രൂപയുടെ വിറ്റുവരവാണുള്ളത്.

By admin