മനാമ: കുട്ടികളില്‍ മാധ്യമ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കുട്ടികള്‍ അവതാരകരായി കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ ചില്‍ഡ്രൻസ് വിംഗായ ചില്‍ഡ്രൻസ് പാര്‍ലമെന്‍റ് ന്യുസ് റൂമിന്‍റെ പ്രവര്‍ത്തനം തുടങ്ങി. ബസ്സി ബീ ന്യുസ് എന്ന പേരില്‍ ജനുവരി 26നു സംപ്രേഷണം ആരംഭിക്കുന്ന ന്യുസ് റൂമിന്‍റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജ് നിര്‍വഹിച്ചു.
കെപിഎ പ്രസിഡന്‍റ് അനോജ് മാസ്റ്റര്‍, ജനറല്‍സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, കെ.പി.എ ട്രെഷറർ മനോജ് ജമാൽ ചില്‍ഡ്രൻസ് വിംഗ് കണ്‍വീനര്‍ നിസാ൪ കൊല്ലം, കോ-ഓര്‍ഡിനേറ്റര്‍മാരായ അനൂപ് തങ്കച്ചന്‍, ജോസ് മങ്ങാട്, ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ പ്രിൻസിപ്പൽ പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ: ഗോപിനാഥ് മേനോൻ, ചില്‍ഡ്രൻസ് പാര്‍ലമെന്‍റ് അംഗങ്ങളായ ജെസ്സിക പ്രിന്‍സ്, നിവേദ്യ വിനോദ്, കെ.പി.എ വൈ.പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽ കുമാർ, സെക്രട്ടറി റെജീഷ് പട്ടാഴി, അസി. ട്രെഷറർ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
The post കുട്ടികളുടെ വാര്‍ത്താവതരണവുമായി കൊല്ലം പ്രവാസി അസ്സോസ്സിയേഷന്‍ ചില്‍ഡ്രൻസ് പാര്‍ലമെന്‍റ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.