മനാമ: ബഹ്‌റൈനില്‍ കുട്ടിക്ക് ഇ-സിഗരറ്റ് വിറ്റ പ്രവാസി കച്ചവടക്കാരന്‍ പിടിയില്‍. കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേലാണ് കച്ചവടക്കാരനെ അറസ്റ്റ് ചെയ്തത്. പ്രതി ഏഷ്യക്കാരനാണ്. വടക്കന്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റിലാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു. ബഹ്‌റൈനില്‍ ഇത്തരം പ്രവൃത്തികള്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഈ കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവകരമായി കൈകാര്യം ചെയ്യണമെന്ന് ഫാമിലി ആന്‍ഡ് ചൈല്‍ഡ് ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
പുതു തലമുറയെ സംരക്ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
The post കുട്ടിക്ക് ഇ-സിഗരറ്റ് വിറ്റു; പ്രവാസി കച്ചവടക്കാരന്‍ അറസ്റ്റില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.