സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഇന്ന് ഒറ്റദിവസം കൊണ്ട് മാത്രം രണ്ട് തവണകളായി കുറഞ്ഞത് പവന് 3,440 രൂപ. ഇന്ന് രാവിലെ 2, 480 രൂപ കുറഞ്ഞ്, പവൻ വില 93,280 രൂപയിൽ എത്തിയിരുന്നു. പിന്നീട് ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞു. പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയാണ് നിലവിലെ സ്വർണവില. ഗ്രാമിന് 120 രൂപ താഴ്ന്ന് 11,540 രൂപയായി.
രാജ്യാന്തരതലത്തിൽ നിക്ഷേപകർ വൻ ലാഭമെടുത്ത് വ്യാപകമായി സ്വർണം വിറ്റഴിച്ചതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. ഒറ്റദിവസം ഇത്രയും വില കുറയുന്നത് സമീപകാലത്ത് ആദ്യമാണ്. വെള്ളി വിലയിലും ഇടിവ് നേരിട്ടു. സ്വർണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.