കുവൈത്ത് സിറ്റി> രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രതയും കരുതലും പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സ്, പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി ഇന്നലെ മുതൽ ആരംഭിച്ച മഴ വരും ദിസവസങ്ങളിലും തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വിഭാഗം മേധാവി യാസർ അൽ-ബലൂഷി മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. മഴ എത്തിയതോടെ താപനിലയിലും ഇടിവുണ്ടായി. ഉച്ചക്ക് ശരാശരി 25 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നു.വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന തരത്തിൽ വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. സഹായം ആവശ്യമുള്ളവർക്ക് 112 എന്ന എമർജൻസി നമ്പറിൽ വിളിക്കാമെന്നും അറിയിപ്പു നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ