• Fri. Oct 11th, 2024

24×7 Live News

Apdin News

കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ ഡിജിറ്റലിലേക്കു മാറുന്നു | Pravasi | Deshabhimani

Byadmin

Oct 11, 2024



കുവൈത്ത് സിറ്റി > കുവൈത്തിൽ എല്ലാ തരത്തിലുള്ള ഡ്രൈവിംഗ്  ലൈസൻസുകൾ  അച്ചടിക്കുന്നത് നിർത്തിവെക്കുവാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു . മന്ത്രാലയത്തിന്റെ  ആപ്പ് ഉപയോഗിച്ച് ഡിജിറ്റൽ വാലറ്റിൽ ലഭ്യമായ  പതിപ്പ് മാത്രം ഉപയോഗിക്കണമെന്നും മന്ത്രാലയം  ലൈസൻസ് ഉടമകളോട് ആവശ്യപ്പെട്ടു. ഈ തീരുമാനം പൗരന്മാർക്കും താമസക്കാർക്കും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ഡ്രൈവിംഗ് പെർമിറ്റുകൾ നേടുന്നതിനുള്ള സമയം ലാഭിക്കുന്നതിനും ലക്ഷ്യമിടുന്നു.

സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ,പൊതു ഗതാഗത വാഹനങ്ങൾ, വാനുകൾ,ബസുകൾ മുതലായ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസുകൾക്കും തീരുമാനം ബാധകമാകും. എന്നാൽ വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാരുടെ ഡ്രൈവിംഗ്  ലൈസൻസ് പഴയത് പോലെ കാർഡ് രൂപത്തിൽ തുടരും.ഡിജിറ്റൽ പരിവർത്തനത്തിനും സർക്കാർ സേവനങ്ങൾ നൽകുന്നതിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ ഭാഗമാണിതെന്ന്  മന്ത്രാലയം വ്യക്തമാക്കി.നേരത്തെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത്  ഡിജിറ്റൽ രൂപത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin