Posted By: Nri Malayalee
January 23, 2025
സ്വന്തം ലേഖകൻ: വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ എക്സിറ്റ് പെര്‍മിറ്റ് ഇനി മുതല്‍ സാഹേല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാകും.
ആഭ്യന്തര മന്ത്രാലയം,സിവില്‍ സര്‍വീസ് കമ്മിഷനുമായി സഹകരിച്ചാണ് സാഹേല്‍ ആപ്ലിക്കേഷന്‍ വഴി പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 17-ാം നമ്പര്‍ വീസകളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാജ്യം വിട്ട് പുറത്ത് പോകണമെങ്കില്‍ വകുപ്പ് തലത്തില്‍ നിന്ന് നേരിട്ട് അനുമതി കരസ്ഥമാക്കണം. പുതിയ തീരുമാനപ്രകാരം സാഹേല്‍ ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷകന്‍ ജോലി ചെയ്യുന്ന വകുപ്പിന്റെ മേധാവിയില്‍ നിന്ന് അംഗീകാരം ലഭിച്ച ശേഷം എക്സിറ്റ് പെര്‍മിറ്റ് സാഹേല്‍ ആപ്പ് വഴി ലഭ്യമാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.