Posted By: Nri Malayalee
January 4, 2025
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ബുധനാഴ്ച. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ്. ഉച്ചക്ക് 12 ന് ഓപൺ ഹൗസ് ആരംഭിക്കും. 11 മുതൽ രജിസ്റ്റർ ചെയ്യാം.
അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താം.
അതേസമയം രാജ്യത്ത് തണുപ്പ് കനക്കുന്നു. താപനിലയിൽ വരും ദിവസങ്ങളിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്ന തലത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടു. വെള്ളിയാഴ്ച തണുത്തതും മിതമായതുമായിരുന്നു കാലാവസ്ഥ.
രാത്രി തണുപ്പ് വർധിക്കുകയും ഉണ്ടായി. മിതമായ രീതിയിൽ വടക്കുപടിഞ്ഞാറൻ കാറ്റും വീശി. കിഴക്കൻ യൂറോപ്പിൽനിന്നുള്ള തണുത്ത വായു പിണ്ഡത്തോടൊപ്പമുള്ള ഉയർന്ന മർദ്ദ സംവിധാനത്തിന്റെ അനന്തരഫലങ്ങൾ അടുത്ത ദിവസങ്ങൾ കുവൈത്ത് അനുഭവിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു.