• Thu. Dec 26th, 2024

24×7 Live News

Apdin News

കുവൈത്ത് പൗരത്വ നിയമത്തിൽ ഭേദഗതി; വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ല – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 25, 2024


സ്വന്തം ലേഖകൻ: കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പില്‍ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി.

പ്രധാനപ്പെട്ട വ്യവസ്ഥകള്‍

∙ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക് ഭാര്യയുടെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍, അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുവൈത്ത് സ്വദേശികളായി കണക്കാക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ദേശീയത തിരഞ്ഞെടുക്കണം.

∙ കുവൈത്ത് സ്വദേശിയെ വിവാഹം കഴിക്കുന്ന വിദേശ സ്ത്രീക്ക് പൗരത്വം നേടാന്‍ അര്‍ഹതയില്ല.

∙ ആഭ്യന്തരമന്ത്രി അംഗീകരിച്ച ഉത്തരവ് പ്രകാരം, വഞ്ചന, വ്യാജം അല്ലെങ്കില്‍ തെറ്റായ രേഖകളിലൂടെ പൗരത്വം കരസ്ഥമാക്കിയവരുടെ പൗരത്വം റദ്ദാക്കാം. പ്രസ്തുത വ്യക്തിയുടെ ബന്ധുക്കളായ വ്യക്തികളുടെയും പൗരത്വം ഒഴിവാക്കും. പ്രവാചകന്‍ /അമീര്‍ എന്നിവരുടെ പവിത്രതയെ വ്രണപ്പെടുത്തിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൗരത്വം നഷ്ടമാകും.

∙ സുരക്ഷാ കുറ്റകൃത്യങ്ങള്‍, വിശ്വാസവഞ്ചന, തുടങ്ങിയ കേസുകളില്‍ അകപ്പെട്ടവരുടെത് റദ്ദാക്കും. പൗരത്വം നല്‍കി പത്ത് വര്‍ഷത്തിനുള്ളില്‍ സത്യസന്ധത-വിശ്വാസവുമാ യി ബന്ധപ്പെട്ട കേസുകളില്‍ അകപ്പെട്ടവര്‍,അല്ലെങ്കില്‍ പൊതുമേഖലയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നവരുടെയും പൗരത്വം ഒഴിവാക്കും.

∙സംസ്ഥാന താല്‍പ്പര്യത്തിലോ ബാഹ്യ സുരക്ഷയിലോ ലംഘനം കണ്ടെത്തിയാല്‍ പൗരത്വവും അവരുടെ ബന്ധുക്കളുടെ പൗരത്വവും എടുത്തുകളയും.

∙ ഒരു വിദേശ രാഷ്ട്രത്തെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍, സംശയാസ്പദ ബന്ധത്തെക്കുറിച്ചോ അധികാരികള്‍ വിവരങ്ങള്‍ ലഭിക്കുന്ന കേസുകളിലും പൗരത്വവും അവരുടെ ആശ്രിതരുടെയും പൗരത്വം നഷ്ടപ്പെടും.

∙ ആഭ്യന്തരമന്ത്രിയുടെ പ്രമേയപ്രകാരം, ഒരു കുവൈത്ത് സ്വദേശിനിയായ സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുകയോ, ജയിലിലോ, വിവാഹമോചനം നേടിയ കേസുകളില്‍ മക്കള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ കുവൈത്ത് പൗരത്വം അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

By admin