• Fri. Jan 3rd, 2025

24×7 Live News

Apdin News

കുവൈത്ത് റെസിഡന്‍സി നിയമ ഭേദഗതി ജനുവരി 5 മുതല്‍; ലംഘനങ്ങൾക്ക് കനത്ത പിഴ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 31, 2024


സ്വന്തം ലേഖകൻ: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി നിജപ്പെടുത്തിയിരുന്ന പിഴ തുക 2000 വരെ ഉയര്‍ത്തിയിട്ടുണ്ട്.

നവജാതശിശുക്കളുടെ റജിസ്‌ട്രേഷന്‍

നവജാതശിശുക്കളെ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ആദ്യ 4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം പരാജയപ്പെട്ടാല്‍, പിന്നീടുള്ള ആദ്യ മാസത്തേക്ക് 2 ദിനാര്‍ വച്ച് പിഴ നല്‍കണം. തുടര്‍ന്നുള്ള മാസങ്ങളില്‍ 4 ദിനാറാണ് പിഴ തുക. പരമാവധി പിഴ 2,000 ദിനാറാണ്.

തൊഴില്‍ വീസ

തൊഴില്‍ വീസ ലംഘനങ്ങള്‍ക്കും ആദ്യമാസം ദിനംപ്രതി 2 ദിനാര്‍ വച്ചും പിന്നീട് 4 ദിനാറുമാണ് നല്‍കേണ്ടത്. പരമാവധി തുക 1200 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

സന്ദര്‍ശക വീസകള്‍

കുടുംബ, കമ്പിനി തുടങ്ങിയ സന്ദര്‍ശക വീസകളുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാല്‍ പ്രതിദിനം 10 ദിനാറാണ് പിഴ. ഇത് പരമാവധി 2,000 വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗാര്‍ഹിക തൊഴിലാളികള്‍

താല്‍ക്കാലിക റെസിഡന്‍സിയ്‌ക്കോ, ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന ഉത്തരവ്പ്രകാരമുള്ള നോട്ടിസ് ലംഘനങ്ങള്‍ക്ക് പ്രതിദിനം 2 ദിനാര്‍ വരെ പിഴ ഈടാക്കും. ഇവിടെ പരമാവധി പിഴ-600 ദിനാറായി നിജപ്പെടുത്തിയിട്ടുണ്ട്.

റെസിഡന്‍സി റദ്ദാക്കലുകള്‍

ആര്‍ട്ടിക്കിള്‍ 17, 18, 20 വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ റെസിഡന്‍സി റദ്ദാക്കിയ ശേഷമുള്ള ആദ്യ മാസത്തേക്ക് പ്രതിദിനം 2 ദിനാര്‍; അതിനുശേഷം 4 ദിനാര്‍ വച്ചാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി പിഴ 1,200 ദിനാര്‍. പിഴ തുക ഉയർത്തുന്നത് വഴി റെസിഡന്‍സി ചട്ടങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും, ലംഘനങ്ങള്‍ പരിഹരിക്കുകയുമാണ് അധികൃതരുടെ ലക്ഷ്യം.

By admin