• Fri. Jun 5th, 2026

24×7 Live News

Apdin News

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരുക്കേറ്റ 63 പേരിൽ 3 ഇന്ത്യക്കാരും

Byadmin

Jun 5, 2026


കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി. മൻസൂദ്‌ അഹമ്മദ് റഹ്മാനാണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്. . കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നുവെന്നും അവർ അറിയിച്ചു. പരുക്കേറ്റ 63 പേരിൽ 3 ഇന്ത്യാക്കാരുമുണ്ട്. പരുക്കേറ്റ 63 പേർ 6 ആശുപ്രതികളിൽ ചികിത്സയിലാണ്.

ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരക്കേറ്റവരിൽ 7 പേർക്ക് അടിയന്തര ശാസ്ത്രക്രിയ വേണ്ടി വന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചടിക്കുമെന്ന സൂചന നൽകി. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചിരുന്നു. യുഎസ് നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് ഇറാൻ കുവൈത്തിനും ബഹ്‌റൈനുംനേരെ ആക്രമണങ്ങൾ നടത്തിയത്.

ആക്രമണത്തെത്തുടർന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. സർവീസുകൾ തടസ്സപ്പെട്ടതോടെ വിവിധ വിമാനങ്ങൾ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. കോഴിക്കോട്ട് നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 393) യാത്രയ്ക്കിടെ പകുതി വഴിയിൽ വെച്ച് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടു.

കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. രാത്രി 9.45നുള്ള ഇൻഡിഗോയുടെ സർവിസും റദ്ദാക്കിയിട്ടുണ്ട്.

By admin