മനാമ: കൂടുതല്‍ ബഹ്റൈനികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കണമെന്ന് പാര്‍ലമെന്ററി സമ്മേളനത്തില്‍ എംപിമാര്‍ അവശ്യപ്പെട്ടതിനോട് പ്രതികരിച്ച് തൊഴില്‍ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസിഫ് ഖലഫ്. തൊഴില്‍ അന്വേഷിക്കുന്ന ബഹ്റൈനികള്‍ക്ക് വേണ്ടിയുള്ള മേഖലകളെ കുറിച്ച് തൊഴില്‍ മന്ത്രാലയം സജീവമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്റൈനികളുടെ അക്കാദമിക് യോഗ്യതകള്‍ വികസിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശരിയായ കാരണമില്ലാതെ കമ്പനികള്‍ ഒരു ഉദ്യോഗാര്‍ഥിയെ പരിഗണിക്കാതിരിക്കരുത് എന്നും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതോ തൊഴിലാളികള്‍ക്ക് അന്യായമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നതോ ആയ ഏതൊരു തൊഴിലുടമയും നിയമനടപടി നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
The post കൂടുതല്‍ ബഹ്റൈനികള്‍ക്ക് തൊഴിലവസരം നല്‍കാന്‍ പഠനം നടത്തുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.