• Sun. Feb 9th, 2025

24×7 Live News

Apdin News

കൂടുതൽ ഇന്ത്യക്കാർ നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം; വിമാനം ഉടൻ? – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 9, 2025


Posted By: Nri Malayalee
February 8, 2025

സ്വന്തം ലേഖകൻ: 487 ഇന്ത്യൻ പൗരന്മാർ കൂടി നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ടെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചതായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര വെള്ളിയാഴ്ച പറഞ്ഞു. അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് സാധ്യമാക്കുന്നതിന് ട്രംപ് ഭരണകൂടവുമായി ഇന്ത്യൻ സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ വ്യക്തികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുഎസ് അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. നാടുകടത്തപ്പെട്ടവരോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ, ഇതിനെ “സാധുവായ ആശങ്ക” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇന്ത്യൻ സർക്കാർ ഈ വിഷയം യുഎസ് അധികാരികളുമായി ഉന്നയിക്കുമെന്ന് മിസ്രി പറഞ്ഞു.

അതേസമയം, അടുത്തയാഴ്ച അമേരിക്കൻ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 12 മുതൽ 13 വരെ വാഷിങ്ടൺ സന്ദർശിക്കുന്ന മോദി, ട്രംപിന്റെ സ്ഥാനാരോഹണത്തിനുശേഷം അമേരിക്ക സന്ദർശിക്കുന്ന ആദ്യത്തെ ചുരുക്കം ചില ലോക നേതാക്കളിൽ ഒരാളായിരിക്കും.

By admin