കെൻറ് ഹിന്ദു സമാജം 12-ാം വാർഷിക അയ്യപ്പ പൂജ നടത്തുന്നു. കെൻറ് ഹിന്ദു സമാജം ആത്മീയമായ സമർപ്പണത്തോടെയും ദിവ്യ വിശ്വാസത്തോടെയും 12-ാം വാർഷിക ശ്രീ അയ്യപ്പ പൂജ നടത്തുന്നതായി സ്നേഹപൂർവ്വം അറിയിക്കുന്നു. 2024 നവംബർ 30-ാം തീയതി ശനിയാഴ്ച, വൈകുന്നേരം 5:00 മുതൽ 10:00 വരെ ബ്രോംപ്ടൺ വെസ്റ്റ്ബ്രൂക്ക് പ്രൈമറി സ്കൂൾ ഹാളിൽ (ബ്രോംപ്ടൺ വെസ്റ്റ്ബ്രൂക്ക് പ്രൈമറി സ്കൂൾ, കിംഗ്സ് ബാസ്റ്റൺ, ജില്ലിംഗ്ഹാം, കെൻറ്, ME7 5DQ – Brompton Westbrook Primary School, Kings Bastion, Gillingham, Kent, ME7 5DQ) – 12-ാം വാർഷിക അയ്യപ്പ പൂജ
നടത്തപ്പെടും.
ശ്രീ അയ്യപ്പന്റെ അനുഗ്രഹത്തിലേക്ക് വഴി തെളിയിക്കുന്ന ഈ ശ്രീ
അയ്യപ്പ പൂജ മഹോത്സവം,ഗണപതി പൂജ, ഭജനങ്ങൾ, വിളക്കുപൂജ,
പുഷ്പാലങ്കാരം, അഷ്ടോത്തര അർച്ചന, ശനിദോഷ പരിഹാര പൂജ
(നീരാഞ്ജനം), ശ്രീ അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം,
പ്രസാദവിതരണം, അന്നദാനം എന്നിവ അടങ്ങുന്ന പുണ്യകരമായ
ആചാരങ്ങളോടെ ഒരുക്കിയിരിക്കുന്നു.
വിളക്കുപൂജയിൽ പങ്കെടുക്കുന്ന ഭക്തർ നിലവിളക്ക്, നാളികേരം,
പൂജാപുഷ്പങ്ങൾ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.
നീരാഞ്ജനം (ശനിദോഷ പരിഹാര പൂജ) നടത്താൻ ആഗ്രഹിക്കുന്നവർ
ഒരു നാളികേരം കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഓരോ പൂജയും, ദൈവത്തിനോടുള്ള വിശുദ്ധ സമർപ്പണവും,
അനുഗ്രഹ വൃഷ്ടിയിലേക്കുള്ള വഴിയാണ്.ആത്മീയതയും സ്നേഹവും
നിറഞ്ഞ ഈ ഉത്സവത്തിൽ, ശ്രീ അയ്യപ്പന്റെ ദിവ്യ അനുഗ്രഹം
പ്രാപിക്കാനും, ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹം ഏറ്റുവാങ്ങാനും,
ആത്മീയ സമർപ്പണത്തിൽ പങ്കുചേരാൻ കെൻറ് ഹിന്ദു സമാജം എല്ലാ
ഭക്തരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
രജിസ്ട്രേഷൻ:
ഈ പുണ്യകരമായ ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്ന ഭക്തർ
[email protected] എന്ന ഇമെയിൽ വിലാസത്തിലോ,
07838170203 / 07906130390 എന്ന നമ്പറുകളിലോ ബന്ധപ്പെടുകയും
മുൻകൂട്ടി രജിസ്ട്രർ ചെയ്യേണ്ടതാണ്.
കെൻറ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യപൂജാരി ശ്രീ അഭിജിത്ത്
മഹാപൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കും. തത്വമസി UK ഭജനസംഘം അയ്യപ്പഭജനങ്ങൾ അവതരിപ്പിച്ച് ഈ ദിവ്യപൂജയുടെ ആത്മീയ അനുഭവത്തിൽ മുഴുകി കയറിയ ഭക്തരുടെ ഹൃദയങ്ങളിൽ ദിവ്യമായ ഐശ്വര്യവും അനുഗ്രഹവും പകരും.
ജാതി, മത, വർണ്ണ, ഭാഷാ വ്യത്യാസങ്ങൾ ഇല്ലാതെ, ശ്രീ അയ്യപ്പ
പൂജ യുടെ ആത്മീയ അനുഭവം പ്രാപിക്കാൻ, കെൻറ് ഹിന്ദു സമാജവും
കെൻറ് അയ്യപ്പ ക്ഷേത്രവും എല്ലാ ഭക്തരേയും ഈ ദിവ്യ ചടങ്ങിൽ
പങ്കെടുക്കാനും ശ്രീ അയ്യപ്പന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കാനും,
എല്ലാ വിശ്വാസികളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
- ഇമെയിൽ: [email protected]
- ഫോൺ: 07838170203 / 07906130390
Contact Information
Email:
[email protected] / [email protected]
Website:
www.kenthindusamajam.org / www.kentayyappatemple.org
Social Media:
o Facebook: Kent Hindu Samajam / Kent Ayyappa Temple
o Twitter: @KentHinduSamaj / @AyyappaKent
o Instagram: Kent Hindu Samajam
Phone:
07838170203 / 07906130390 / 07507766652 / 07985245890 / 07747178476 /
07973151975 / 07753188671