• Tue. Sep 23rd, 2025

24×7 Live News

Apdin News

കെസിഇസിയുടെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ സെമിനാര്‍ നടന്നു

Byadmin

Sep 23, 2025


മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ സെമിനാര്‍ നടത്തി. സെപ്തംബര്‍ 19 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ സെന്റ് പീറ്റേഴ്‌സ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ചാണ് സെമിനാര്‍ നടന്നത്. കെസിഇസി പ്രസിഡന്റ് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന് കണ്‍വീനര്‍ വെരി. റവ. സ്ലീബാ പോള്‍ കോര്‍ എപ്പിസ്‌കോപ്പ സ്വാഗതം പറഞ്ഞു.

ബഹ്‌റൈനിലെ പ്രമുഖ മോട്ടിവേറ്റര്‍സ് ആയ ഡോ. ഫെബ പേര്‍സി പോള്‍ (ചീഫ് സൈക്കോളജിസ്‌റ്), ഡോ. സുരഭില പട്ടാലി, (അസി. പ്രൊഫ. ലേര്‍ണിംഗ് & ഡെവലപ്പ്‌മെന്റ്) എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. റവ.ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. അനൂപ് സാം, ട്രഷറര്‍ ജെറിന്‍ രാജ് സാം, സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് വൈസ് പ്രസിഡന്റ് ബെന്നി പി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ഫെബ, ഡോ. സുരഭില എന്നിവര്‍ക്ക് കെസിഇസിയുടെ ഉപഹാരം നല്‍കുകയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഏബ്രഹാം തോമസ് ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

 

The post കെസിഇസിയുടെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ സെമിനാര്‍ നടന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin