
സംസ്ഥാന സർക്കാർ സമർപ്പിച്ച ടൂറിസം വികസന പദ്ധതികൾക്കായി 169 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. മലമ്പുഴ ഗാർഡൻ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനുമാണ് അനുമതി. ആലപ്പുഴയിൽ ആഗോള കായൽ ടൂറിസം സെന്റർ സ്ഥാപിക്കും. സുദർശൻ 2.0 എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രം തുക അനുവദിച്ചത്.
പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിനും വിനോദ പാർക്കിനുമായി 75.87 കോടി രൂപയാണ് വകയിരുത്തിയത്. ആലപ്പുഴയിലെ കായൽ, ബീച്ച്, കനാൽ എന്നിവയെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന ‘ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതിക്ക് 93.17 കോടി രൂപ ലഭിക്കും.