മനാമ: ഏതാനും മാസങ്ങള്‍ക്കകം സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂര്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി. കെഎംസിസി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച നിലമ്പൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിച്ച നേതാക്കളാണ് ഇക്കാര്യം പറഞ്ഞത്.
വരുന്ന പൊതുതെരഞ്ഞടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനെ ഭരണത്തില്‍ എത്തിക്കേണ്ടത് കേരളത്തിലെ എല്ലാ ജനങ്ങളുടെയും ആവശ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. വിലക്കയറ്റവും കുത്തഴിഞ്ഞ പോലീസ് ഭരണവുംകൊണ്ട് പൊറുതി മുട്ടിയ ജനരോക്ഷം വോട്ടായി മാറുന്നതിന് തുടക്കമായിരിക്കണം നിലമ്പൂരിലെ വിധിയെഴുത്തെന്ന് നേതാക്കള്‍ ചൂണ്ടികാട്ടി. സിജെപി കൂട്ടുകെട്ടിനെ പിഴുതെറിയാന്‍ നിലമ്പൂരിലെ നല്ലവരായ വോട്ടര്‍മാരോട് കണ്വെന്ഷന് ആഹ്വാനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ താനൂര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി അഷ്റഫ് കക്കണ്ടി, കെഎംസിസി നേതാക്കളായ സഹീര്‍ കാട്ടാമ്പള്ളി, കുട്ടൂസ മുണ്ടേരി, വിഎച്ച് അബ്ദുള്ള, ഇമ്മാസ് ബാബു, ഇര്‍ഷാദ് കണ്ണൂര്‍, ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് റംഷാദ് അയിലക്കാട് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന നേതാക്കളായ ഗഫൂര്‍ കൈപ്പമംഗലം, സലിം തളങ്കര, അഷ്റഫ് കാട്ടില്‍ പീടിക, ഫൈസല്‍ കണ്ടിത്തായ, ജില്ലാ നേതാക്കളായ ഷാഫി കോട്ടക്കല്‍, ഉമ്മര്‍ കൂട്ടിലങ്ങാടി, മുഹമ്മദ് മെഹ്റൂഫ്, ഷഹീന് താനാളൂര്‍, മുജീബ് ആഡ്വെല്‍, മൊയ്തീന് മീനാര്‍ക്കുഴി, ശിഹാബ് പൊന്നാനി, വിവിധ മണ്ഡലം ഭാരവാഹികളും പങ്കെടുത്തു. കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ സെക്രെട്ടറി അലി അക്ബര്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി വികെ റിയാസ് നന്ദിയും പറഞ്ഞു.
The post കേരളത്തില്‍ ഭരണമാറ്റം മുഴുവന്‍ ജനങ്ങളുടെയും ആവശ്യം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.