• Thu. Dec 5th, 2024

24×7 Live News

Apdin News

കേരള എഞ്ചിനീയഴ്സ് ഫോറം ജിദ്ദ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. | Pravasi | Deshabhimani

Byadmin

Dec 3, 2024



ജിദ്ദ  > ജിദ്ദയിലെ എഞ്ചിനീയർമാരുടെ പ്രൊഫഷണൽ കൂട്ടായ്മയായ കേരള എഞ്ചിനീയഴ്സ് ഫോറം (കെഇഫ്) ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വേണ്ടി ഡിസംബർ ആറിന് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ബോയ്സ് സെക്ഷൻ ഓഡിറ്റോറിയത്തിൽ  വെച്ച് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് തുടങ്ങുന്ന പ്രോഗ്രാമ്മിലേക്ക് 10,11,12 ക്ലാസ്സുകളിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായിരിക്കും പ്രവേശനം. കെഇഫ് കമ്മ്യൂണിറ്റി സർവീസ് പ്രോഗ്രാമിന് കീഴിൽ നടക്കുന്ന ഈ പ്രോഗ്രാമ്മിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.  

മാറുന്ന ലോകത്തിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള വിജ്ഞാനപ്രദമായ ഒരു പ്രോഗ്രാമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ വ്യവസായ മേഖലകളിൽ  നിന്നുള്ള പ്രൊഫഷണലുകളുമായി ആശയവിനിമയത്തിനും, നൂതന സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനുള്ള  സവിശേഷമായ അവസരമായാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഹെൽത്ത് കെയർ, എഞ്ചിനീയറിംഗ്, ഫിനാൻസ്, സ്പോർട്സ് ആൻഡ് മീഡിയ, ലൊ ആൻഡ് ലീഗൽ, മാനേജ്‌മന്റ് തുടങ്ങിയ പത്തോളം മേഖലയിലെ വിദഗ്ധർ വിദ്യാത്ഥികളുമായി സംവദിക്കുന്നതാണ്.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എച്ച്ഇ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രോഗ്രാമിൽ എംബസ്സി സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ, സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർപേഴ്സൺ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പ്രസിഡന്റ് സഫ്‌വാൻ പിഎം, വൈസ് പ്രസിഡന്റ് അൻസാർ, ജോയിന്റ് സെക്രട്ടറി ഹാരിസ്, ട്രഷറർ അബ്ദുൽമജീദ്, കെഇഫ്. സ്ഥാപകാംഗം ഇക്ബാൽ പൊക്കുന്ന് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്തു എൻട്രി-പാസ് കൈപ്പറ്റേണ്ടതാണ് ഭാരവാഹികൾ അറിയിച്ചു. ബന്ധപ്പെടുക (Shameem 0562067213, Vijisha 0541567014)



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin