• Wed. Nov 6th, 2024

24×7 Live News

Apdin News

കേരള നേറ്റീവ് ബോൾ അസോസിയേഷൻ; പുതുതായി നിർമ്മിച്ച വടംവലി മൈതാനം ഉദ്ഘാടനം ചെയ്തു

Byadmin

Nov 6, 2024


മനാമ: കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന ഒന്നാമത് ഡേവിഡ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനൽ മത്സരവും കെ.എൻ.ബി.എ പുതുതായി നിർമ്മിച്ച വടംവലി മൈതാനത്തിന്റെ ഉദ്ഘാടനവും പ്രദർശന വടംവലി മത്സരവും നടത്തപ്പെട്ടു.

നാടൻ പന്തുകളി ഫൈനൽ മത്സരത്തിൽ ഏറ്റുമാനൂർ ടീമും ചങ്ങനാശ്ശേരി ടീമും ഏറ്റുമുട്ടിയ മത്സരത്തിൽ ചങ്ങനാശ്ശേരി ടീം വിജയിച്ചു . വിജയികൾക്ക് ഷിജോ തോമസ്. കണ്ണൂർ സ്പോൺസർ ചെയ്ത ഡേവിഡ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി നൽകപ്പെട്ടു. വടംവലി കോർട്ടിന്റെ ഉത്‌ഘാടനം ശ്രീ. ഫ്രാൻസിസ് കൈതാരത്, ശ്രീ. എബ്രഹാം ജോൺ, ശ്രീ. മോനി ഒടിക്കണ്ടത്തിൽ, ശ്രീ. ഇ.വി.രാജീവൻ, സയ്ദ് ഹനീഫ് എന്നിവർ ചേർന്ന് നിർവഹിച്ചു.

വിശിഷ്​ടാതിഥികളായി ശ്രീ. ഫ്രാൻസിസ് കൈതാരത്, ശ്രീ. എബ്രഹാം ജോൺ (മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ), ശ്രീ.മോനി ഒടിക്കണ്ടത്തിൽ, ശ്രീ. ഇ.വി.രാജീവൻ, സയ്ദ് ഹനീഫ്, ശ്രീ. അൻവർ നിലമ്പൂർ, ശ്രീ. ബിനു കുന്നന്താനം, ശ്രീ. രത്നാകരൻ പ്രതിഭ, ബിജു (എൻ.ഇ.സി ഡയറക്ടർ ഡിജിറ്റൽ പ്രോഡക്ടസ്), ശ്രീ. അമൽദേവ്, ശ്രീ. ഷജിൽ ആലക്കൽ, ശ്രീ. ദിപു എം.കെ, ശ്രീ. ഷാനോദ് വി.കെ, ശ്രീ. റിതിൻ രാജ്, ശ്രീ. രഞ്ജിത്ത് ആര്യാസ്, ശ്രീ. ജേക്കബ് തേക്കുതോട്, ശ്രീ. മണിക്കുട്ടൻ, ശ്രീ. തോമസ് ഫിലിപ്പ്, ശ്രീ. ബ്ലസൺ ജോയ് എന്നിവർ സന്നിദ്ധരായിരുന്നു.

കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത്ത് കുരുവിള നന്ദി അർപ്പിച്ചു സംസാരിച്ചു. വടംവലി പ്രദർശന മത്സരത്തിൽ ടീം കെ.എൻ.ബി.എയും ടീം ആര്യൻസും തമ്മിൽ മത്സരിച്ചു.

നാടൻ പന്തുകളി മത്സരത്തിൽ മികച്ച കാലടി രൂപേഷ്, മികച്ച പന്ത് പിടുത്തം അനീഷ്, മികച്ച കൈ വെട്ടുകാരൻ രൂപേഷ്, മികച്ച പൊക്കി വെട്ടുകാരൻ ജിതിൻ, ടൂർണമെന്റിലെ മികച്ച പന്ത് കളികാരൻ രൂപേഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കോട്ടയം നിവാസികളുടെ കായിക വിനോദമായ നാടൻപന്തുകളി കേരളത്തിലെ എല്ലാ ജില്ലക്കാർക്കും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി രഞ്ജിത്ത് കുരുവിള: 3734 5011, മോബി കുര്യാക്കോസ്: 3337 1095, രൂപേഷ്: 3436 5423, ഷിജോ തോമസ്: 6662 3662 എന്നിവരുമായി ബന്ധപ്പെടാം.

By admin