• Tue. Oct 22nd, 2024

24×7 Live News

Apdin News

കൈരളി ടിവി ഷോർട്ഫിലിം മത്സരത്തിലെ അവാർഡുകൾ വിതരണം ചെയ്‌തു | Pravasi | Deshabhimani

Byadmin

Oct 22, 2024



ന്യൂയോർക്ക് > ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന കൈരളി ടിവി ഒരുക്കിയ ഷോർട് ഫിലിം മത്സര വിജയികൾക്ക് മോമെന്റെയും ക്യാഷ് അവർഡും നൽകി. മികച്ച ഷോർട് ഫിലിം ഒയാസിസ് സംവിധായികയും രചനയും  നിർവഹിച്ച ശ്രീലേഖ ഹരിദാസിനു (സാന്റിയാഗോ കാലിഫോര്ണിയ) കൈരളി ടെലികാസ്റ് ചെയിത അക്കരകാഴ്ചയിലെ അപ്പച്ചൻ റോൾ മനോഹരമാക്കിയ നടൻ പൗലോസ് പാലാട്ടി മോമെന്റയും ക്യാഷ്അവാർഡും നല്‌കി. മികച്ച നടിയായ ദീപ മേനോന് (ഒയാസിസ് ) കേരള സെന്റർ വൈസ് പ്രെസിഡന്റ് ഡെയ്സി സ്റ്റീഫൻ അവാർഡ് നല്കി. ഏറ്റവും മികച്ച നടനായി തെര‍ഞ്ഞെടുത്ത ജോസ്‌കുട്ടി വലിയകല്ലുങ്കൽ  (മിക്സഡ് ജ്യൂസ് ,പോസിറ്റീവ് ) കൈരളി യുഎസ്എ റെപ്രെസ്റ്റേറ്റിവ് ജോസ് കാടാപുറം മോമെന്റയും ക്യാഷ് അവാർഡും നൽകി.

വടക്കേ  അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യുഎസ്എ ആരംഭിച്ച ഷോർട് ഫിലിം മത്സരത്തിൽ  വിവിധ സ്റ്റേറ്റുകളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച  ലഘു ചിത്രങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണ് കൈരളി ടിവി ടീം ഈ ഷോർട്  ഫിലിം മത്സരം സംഘടിപ്പിച്ചത്. അധ്യാപികയും എഴുത്തുകാരിയും ആയ   ദീപ നിശാന്ത്  (അസിസ്റ്റന്റ് പ്രൊഫസർ ശ്രീ വിവേകാനന്ദ കോളേജ് ), കവിയും  ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എ ൻ പി ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി  ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങളാണ് തെരെഞ്ഞെടുത്തത്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin