സലാല > കൈരളി സലാലയുടെ ജനറൽ സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന പതിനൊന്നാമത്തെ യൂണിറ്റ് സമ്മേളനം അഞ്ചാം നമ്പർ യൂണിറ്റിൽ പുഷ്പൻ നഗറിൽ നടന്നു. കൈരളി സലാല ട്രഷറർ ലിജോ ലാസർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൈരളി സലാലയുടെ രൂപീകരണത്തെ കുറിച്ചും, ഒരു രാജ്യത്തെ ജനിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളെ അടക്കം ഒരു ജനതയെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന ഇസ്രായേൽ-പാലസ്തീൻ യുദ്ധം ലോകരാജ്യങ്ങൾക്ക് അപമാനമാണെന്നും, മോദി ഭരണകൂടവും ഇന്ത്യയിൽ ഇതേ രീതി നടപ്പിലാക്കുവാനാണ് ശ്രമിക്കുന്നതെന്നും, വലതുപക്ഷ മാധ്യമങ്ങൾ ഇടതുപക്ഷത്തിന്റെ വികസന പ്രവർത്തനങ്ങളെ തുറന്നു കാട്ടുവാൻ മടിക്കുന്നവരായി മാറിയെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയിട്ടുള്ള പ്രവത്തനങ്ങളെ വിലയിരുത്തി യൂണിറ്റ് സെക്രട്ടറി ഹെൽബിത്ത് രാജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് കൈരളി സലാല ആക്റ്റിങ് രക്ഷാധികാരി പി റിജിൻ, ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പൻ, മുൻ രക്ഷാധികാരി എ കെ പവിത്രൻ, മുൻ ജനറൽ സെക്രട്ടറി പവിത്രൻ കാരായി, മുൻ പ്രസിഡന്റ് കെ എ റഹീം, സെക്രട്ടറിയേറ്റ് അംഗംങ്ങളായ ഹേമ ഗംഗാധരൻ, സുരേഷ് പി രാമൻ, വനിതാ ജോ: സെക്രട്ടറി സീന സുരേന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ ഷാജി പി ശ്രീധർ, വിനോദ്, യൂനിറ്റ് ബാലസംഘം സെക്രട്ടറി അഭിലാഷ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
പുതുതായി തിരഞ്ഞെടുത്ത 13 അംഗ എക്സിക്യൂട്ടീവിൽ നിന്നും സെക്രട്ടറിയായി രാജേഷ് ഗോവിന്ദ്, പ്രസിഡന്റായി ബേബി സുശാന്ത്, ജോ: സെക്രട്ടറിയായി കെ ഹരീഷ്, വൈ: പ്രസി]ന്റായി ഷിബു ഗോപാൽ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുത്ത ജോ: സെക്രട്ടറി കെ ഹരീഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ