• Fri. Aug 8th, 2025

24×7 Live News

Apdin News

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

Byadmin

Aug 7, 2025





വടക്കെകോട്ട മെട്രോ സ്റ്റേഷൻ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് നിസാർ വടക്കെക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റെടുത്ത ഇയാൾ ആലുവ ഭാഗത്തേക്കുള്ള പ്ലാറ്റ് ഫോമിലാണ് എത്തിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിസാർ ട്രാക്കിന്റെ സുരക്ഷാ ഭിത്തിയിലേക്ക് ഓടിക്കയറി.

ആളുകൾ പുറകെ ഓടി എത്തിയപ്പോൾ ട്രാക്കിലേക്ക് ചാടും എന്നായിരുന്നു ഭീഷണി. ഇതോടെ ട്രാക്കിലൂടെയുള്ള വൈദ്യുതി ബന്ധം ഓഫാക്കി. ഇയാൾ സുരക്ഷാ വേലിയിലേക്ക് കയറി റോഡിലേക്ക് ചാടും എന്നായി ഭീഷണി. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയ ശേഷം അനുനയ ശ്രമങ്ങൾ നടക്കുന്നതിനിടെ നിസാർ താഴത്തേക്ക് ചാടുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



By admin