• Fri. Feb 28th, 2025

24×7 Live News

Apdin News

കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ വൻ തീപിടിത്തം

Byadmin

Feb 28, 2025





കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിനാണ് തീ പിടിച്ചത്. സൾഫർ പ്ലാൻറ് കൺവെയർ ബെൽറ്റിനാണ് ആദ്യം തീപിടിച്ചത്. മട്ടാഞ്ചേരി നിന്നുള്ള 4 യൂണിറ്റ് ഫയർഫോഴ്സും കൊച്ചിൻ ഷിപ്പിയാർഡിലെ ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ ശ്രമം നടത്തുന്നത്.

ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. സർഫർ കയറ്റുന്ന കൺവെയർ ബെൽറ്റിനാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൾഫർ വീര്യം കൂടിയ വാതകമായതിനാൽ ശ്വാസ തടസ്സമടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, അതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. കൺവയർ ബൽറ്റിലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. തീപിടിത്തത്തിന്റെ ആദ്യ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. അതേസമയം, കായലിലെ വെള്ളക്കുറവ് നേവിക്കും കോസ്റ്റുകാർഡിനും സ്ഥലത്തെത്താൻ തടസം സൃഷ്ടിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ വെല്ലിങ്ടൺ ഐലൻഡിലേക്ക് തീ നിയന്ത്രണ വിധേയമാക്കാനായി എത്തും.



By admin