• Tue. Oct 14th, 2025

24×7 Live News

Apdin News

കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു

Byadmin

Oct 14, 2025


മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ പൊന്നോണം 2025 ആഘോഷങ്ങളുടെ ഭാഗമായി വനിതാ വിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തില്‍ കെപിഎ ആസ്ഥാനത്ത് വിപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കെപിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെപിഎ സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, യൂണിറ്റ് ഹെഡുകള്‍ ആയ സുമി ഷെമീര്‍, ഷാനി നിസാര്‍, രമ്യ ഗിരീഷ്, നസീമ ഷഫീഖ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതവും, ഷാമില ഇസ്മയില്‍ നന്ദിയും രേഖപ്പെടുത്തി.

കെപിഎ പൊന്നോണം 2025ന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവാസി ശ്രീ യൂണിറ്റുകള്‍ക്കും സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങള്‍ മൊമെന്റോ നല്‍കി. വിഭവസമൃദ്ധമായ ഓണസദ്യയും, പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും, ഓണക്കളികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

 

The post കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin