
സിംഗപ്പൂർ: കുറ്റിലഞ്ഞി സ്വദേശിയായ യുവാവ് സിംഗപ്പൂരിൽ നിര്യാതനായി. കുറ്റിലഞ്ഞി വിജയ സ്മൃതിയിൽ വിജയവർമ്മയുടെയും കുമാരിയുടെയും മകൻ ജതിൻ വർമ്മ (36) ആണ് മരണപ്പെട്ടത്. ജതിൻ ഭാര്യയും മകനുമൊത്തു സിംഗപ്പൂരിൽ താമസിച്ചു വരികയായിരുന്നു.
മെയ് ഒന്നാം തിയ്യതി രാവിലെ ഒരുമണിയോടെ സെൻകാങ് ജനറൽ ആശുപത്രിയിൽ വച്ചാണ് ജതിൽ മരണത്തിനു കീഴടങ്ങുന്നത്. ഏപ്രിൽ 24 ന് രാവിലെ മകനെ സ്കൂളിൽ വിട്ട് നടന്നു വരികയായിരുന്ന ജതിൻ കുഴിഞ്ഞു വീണത്തിനെതിടന്നാണ് ആശുപത്രിയിലാവുന്നത്. ജതിൻ അന്ന് മുതൽ വെന്റിലേറ്ററിൽ ആയിരുന്നു.
മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ 9 മണിയോടെ കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയിലുള്ള വീട്ടിലെത്തിക്കും. സംസ്കാരം വെള്ളി യാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ :അനുശ്രീ, മകൻ: അദ്വിക് വർമ്മ
ജതിൻ ആശുപത്രിയിൽ ആയ അന്നു മുതൽ സിംഗപ്പൂരിലെ മലയാളീ സംഘടനകളായ സിംഗപ്പൂർ കൈരളീ കലാനിലയം, കല സിംഗപ്പൂർ, സിംഗപ്പൂർ മലയാളീ അസോസിയേഷൻ ഭാരവാഹികളും മറ്റ് സുഹൃത്തുക്കളും എല്ലാവിധ സഹായവുമായി ജതിന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. ജതിന്റ മരണശേഷം പോസ്റ്റ്മോർട്ടം അടക്കമുള്ള എല്ലാകാര്യങ്ങളും കഴിഞ്ഞു 24 മണിക്കൂറിൽ ഉള്ളിത്തന്നെ മുതദ്ദേഹം നാട്ടിൽ എത്തിക്കാൻ സഹായകരമായതു ഈ സംഘടനകളുടെ ശക്തമായ പ്രവർത്തനമായി വിലയിരുത്തപ്പെടുന്നു.