മനാമ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ഒഐസിസി ആസ്ഥാനത്ത് നടന്നു.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം നിര്‍വഹിച്ചു. തുടര്‍ന്ന് ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയിലിന് കൈമാറിക്കൊണ്ട് അദ്ദേഹം പ്രകാശനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പനായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ പ്രവില്‍ ദാസ് പിവി സ്വാഗതം പറഞ്ഞു. കലാ-കായിക-സാംസ്‌കാരിക രംഗങ്ങളില്‍ നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്. നവംബര്‍ 21-ന് ആരംഭിച്ച ആഘോഷങ്ങള്‍ 2026 മാര്‍ച്ച് 27-ന് നടക്കുന്ന സമാപന സമ്മേളനത്തോടെ പര്യവസാനിക്കും.
കുട്ടികള്‍ക്കായി ചിത്രരചന, ക്വിസ് മത്സരങ്ങള്‍, മുതിര്‍ന്നവര്‍ക്കായി പാചക മത്സരം, വോളിബോള്‍-ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍, വടംവലി മത്സരം, സെമിനാറുകള്‍, വനിതാ സംഗമം, ലീഡര്‍ഷിപ്പ് ക്യാമ്പ്, രക്തദാന ക്യാമ്പ്, പ്രതിനിധി സമ്മേളനം, പൊതു സമ്മേളനം, കലാപരിപാടികള്‍ തുടങ്ങി ബഹ്റൈനിലെ മുഴുവന്‍ പ്രവാസികള്‍ക്കും പങ്കുചേരാവുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഫെസ്റ്റ് പ്രോഗ്രാം കോഡിനേറ്റര്‍ ഷമീം കെസി പറഞ്ഞു.
പ്രോഗ്രാം കണ്‍വീനര്‍ വിന്‍സെന്റ് കക്കയം, ദേശീയ ഭാരവാഹികളായ മനു മാത്യു (സെക്രട്ടറി), സെയ്ത് എംഎസ് (ജനറല്‍ സെക്രട്ടറി- കോഴിക്കോട് ഇന്‍ ചാര്‍ജ്), ഗിരീഷ് കാളിയത്ത് (വൈസ് പ്രസിഡന്റ്), രഞ്ജന്‍ കച്ചേരി, റീജിത്ത് മൊട്ടപ്പാറ (സെക്രട്ടറിമാര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വിവിധ ജില്ലാ-നിയോജക മണ്ഡലം നേതാക്കളായ റംഷാദ് അയിലക്കാട് (മലപ്പുറം), സല്‍മാന്‍ ഫാരിസ് (പാലക്കാട്), അലക്‌സ് മഠത്തില്‍ (പത്തനംതിട്ട), റഷീദ് മുയിപോത്ത് (പേരാമ്പ്ര), ഫാസില്‍ കൊയിലാണ്ടി (കൊയിലാണ്ടി) എന്നിവരും സംസാരിച്ചു.
പരിപാടികള്‍ക്ക് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റുമാരായ രവി പേരാമ്പ്ര, അനില്‍ കൊടുവള്ളി, കുഞ്ഞമ്മദ് കെപി, സെക്രട്ടറിമാരായ തസ്തക്കീര്‍, ഷാജി പിഎം, അഷ്‌റഫ് പുതിയപാലം, വാജിദ് എം, വിവിധ പരിപാടികളുടെ കണ്‍വീനര്‍മാരായ സുരേഷ് പിപി, അസീസ് ടിപി മൂലാട്, സുബിനാസ് കിട്ടു, ഷൈജാസ് എരമംഗലം, ബിജു കൊയിലാണ്ടി, അബ്ദുല്‍സലാം മുയിപോത്ത്, എന്നിവരും മെമ്പര്‍മാരായ എടികെ അബ്ദുള്ള, രമേശ് വള്ളിയോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിന് പ്രദീപ് മൂടാടി നന്ദി രേഖപ്പെടുത്തി.
The post കോഴിക്കോട് ഫെസ്റ്റ് 25-26: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.