• Thu. May 1st, 2025

24×7 Live News

Apdin News

ക്രിമിനൽ അഭിഭാഷകൻ ആളൂർ അന്തരിച്ചു | PravasiExpress

Byadmin

May 1, 2025





കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച (April 30) ഉച്ചയോടെയായിരുന്നു അന്ത്യം.

വൃക്ക സംബന്ധമായ രോഗങ്ങളാല്‍ 2 വർഷത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ആളൂർ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്‍റണി ആളൂര്‍ എന്ന ബി.എ. ആളൂര്‍ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്കു വേണ്ടി ഹാജരായതോടെ വിവാദനായകനായി മാറിയത്. പിന്നീട് പെരുമ്പാവൂരിലെ ജിഷ കൊലക്കേസ്, കൂടത്തായി കൊലക്കേസ്, ഇലന്തൂര്‍ ഇരട്ട നരബലി കേസ് എന്നിവയുൾപ്പടെ വിവാദമായി മാറിയ ഒട്ടേറെ കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായി ഹാജരായിട്ടുണ്ട്.



By admin