• Tue. Nov 19th, 2024

24×7 Live News

Apdin News

കൗണ്‍സില്‍ ടാക്സ് വർധനയുടെ രൂപത്തിൽ സ്റ്റാർമറുടെ ഇരുട്ടടി; പത്തിൽ ഒരാൾക്ക് 3000 പൗണ്ട് വീതം ടാക്സ് ബില്‍ കൂടും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 19, 2024


Posted By: Nri Malayalee
November 18, 2024

സ്വന്തം ലേഖകൻ: കൗണ്‍സില്‍ ടാക്സ്, പണപ്പെരുപ്പ നിരക്കിന്റെ മൂന്നിരട്ടിയോളം വര്‍ദ്ധിപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ അനുമതി നല്‍കിയതോടെ പത്തിലൊരാള്‍ വീതം 3000 പൗണ്ട് വീതം ടാക്സ് ബില്‍ അടയ്ക്കേണ്ടതായി വരും. നിലവിലുള്ള അഞ്ച് ശതമാനം ക്യാപ് നിലനിര്‍ത്തുകയാണെങ്കില്‍, ഏപ്രിലോടെ ഒരു ശരാശരി വീടിന് നല്‍കേണ്ട നികുതിയില്‍ 109 പൗണ്ട് വര്‍ദ്ധനവുണ്ടായി നികുതി 2,280 പൗണ്ട് ആകും.

2025 – 26 ആകുമ്പോഴേക്കും 25 ലക്ഷം കുടുംബങ്ങള്‍ക്ക് 3000 പൗണ്ടിലധികം നികുതി നല്‍കേണ്ടതായി വരും. നിലവില്‍ 4,36,400 ല്‍ അധികം പേര്‍ ഈ നിരക്കില്‍ നികുതി നല്‍കുന്നുണ്ട്. ഏകദേശം ആറ് വര്‍ഷം മുന്‍പ് 4000 പൗണ്ടില്‍ അധികം നികുതി നല്‍കുന്ന ഒരു വീടുപോലും ബ്രിട്ടനില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

എന്നാല്‍, ഇപ്പോള്‍ 1,39,000 പേര്‍ ആ നിരക്കില്‍ നികുതി നല്‍കുന്നവരായി ഉണ്ട്. വ്രുന്ന ഏപ്രില്‍ ആകുമ്പോഴേക്കും ഇത് മൂന്നിരട്ടിയോളം വര്‍ദ്ധിച്ച് 3,75,000 ആകും. വീടുകളുടെ നവീകരണവും കൂട്ടിച്ചേര്‍ക്കലുകളുമൊക്കെ പരിശോധിക്കുമെന്ന റിപ്പോര്‍ട്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല., ഇത് നടക്കുകയാണെങ്കില്‍, പല വീടുകളുടെയും നികുതി ഇനിയും വര്‍ദ്ധിച്ചേക്കാം.

By admin