• Tue. Nov 3rd, 2026

24×7 Live News

Apdin News

ഖുർആൻ: അനുഭവം, അനുഭൂതി, അന്വേഷണം; ചർച്ചാ സദസ്സ് സംഘടിപ്പിച്ചു

Byadmin

Nov 3, 2026


മനാമ: ‘ജീവിത വിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ‘ഖുർആൻ: അനുഭവം, അനുഭൂതി, അന്വേഷണം’ എന്ന വിഷയത്തിൽ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു.
സിഞ്ചിലെ ഫ്രൻഡ്സ് ഹാളിൽ നടന്ന പരിപാടിയിൽ ജമാൽ നദ്‌വി വിഷയാവതരണം നടത്തി. ഖുർആൻ മനുഷ്യന്റെ അസ്തിത്വപരമായ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുകയും മനുഷ്യന്റെ വിമോചനപരതയെയും ആത്മാവിനെയും അഭിസംബോധന ചെയ്യുകയും, ചരിത്രത്തിൽ എല്ലാ സമൂഹങ്ങളിലും വന്ന പ്രവാചകന്മാരുടെയും വേദങ്ങളുടെയും തുടർച്ചയും അന്തിമ രൂപവുമാണ് ഖുർആൻ എന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് നടന്ന തുറന്ന ചർച്ചയിൽ എഴുത്തുകാരി ഷബിനി വാസുദേവ്, ബിജു മലയിൽ,  ദിലീഷ്‌കുമാർ, യൂനുസ് സലീം എന്നിവർ പങ്കെടുത്തു. സിറാജ് പള്ളിക്കര മോഡറേറ്ററായിരുന്നു .
ഖുർആൻ വായനയുടെ വൈയക്തിക അനുഭവങ്ങൾ, അതിന്റെ ആശയലോകവും മനുഷ്യജീവിതത്തിലുള്ള സ്വാധീനവും, ഖുർആനിക സന്ദേശങ്ങളുടെ വിവിധ കാഴ്ചപ്പാടുകളിലുള്ള വായന എന്നിവ ചർച്ചാ വിഷയമായി.
ചർച്ചയിൽ പങ്കെടുത്തവർ തങ്ങളുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു, സാമൂഹിക പ്രവർത്തകരായ സുബൈർ എം എം, ബിനു കുന്നന്താനം, അബ്ദുൽ റഹ്മാൻ അസീൽ, റഫീഖ് അബ്ദുല്ല, മനോജ് വടകര, ബദ്റുദ്ദീൻ പൂവാർ, യോഗാനന്ദ്, നദീറ ടീച്ചർ, അശ്റഫ് തുടങ്ങിയവരുടെ  ഇടപെടലുകളും ശ്രദ്ധേയമായി. യൂനുസ് സലീം ചർച്ചകൾ സമാഹരിച്ച് സംസാരിച്ചു.

The post ഖുർആൻ: അനുഭവം, അനുഭൂതി, അന്വേഷണം; ചർച്ചാ സദസ്സ് സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin