• Tue. Aug 5th, 2025

24×7 Live News

Apdin News

ഗസയിലെ യുദ്ധം അവസാനിപ്പിക്കണം; ട്രംപിന് കത്തെഴുത്തി ഇസ്രായേലി മുൻ സുരക്ഷാ ഉദ്യോഗസ്ഥർ

Byadmin

Aug 4, 2025





ഗസ: ഗസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തെഴുതി,ഇന്റലിജൻസ് ഏജൻസികളുടെ മുൻ മേധാവികൾ ഉൾപ്പെടെ ഏകദേശം 600 ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ.

“ഭൂരിപക്ഷം ഇസ്രായേലികളുമായുള്ള നിങ്ങളുടെ വിശ്വാസ്യത പ്രധാനമന്ത്രി നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും ശരിയായ ദിശയിലേക്ക് നയിക്കാനുള്ള നിങ്ങളുടെ കഴിവിനെ വർധിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ തിരികെ കൊണ്ടുവരിക, കഷ്ടപ്പാടുകൾ അവസാനിപ്പിക്കുക,” അവർ എഴുതി.

ഹമാസുമായുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ നിലച്ചതോടെ ഗസയിൽ സൈനിക നടപടികൾ വ്യാപിപ്പിക്കാൻ നെതന്യാഹു ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അഭ്യർഥന.



By admin