വെടിനിർത്തലും ബന്ദി മോചന പദ്ധതിയും അംഗീകരിച്ച് ഇസ്രയേൽ. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദി മോചനം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡനറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഗസയിലെ വെടിനിർത്തൽ കരാർ അമേരിക്കൻ സൈന്യം നിരീക്ഷിക്കും. 200 സൈനിക ട്രൂപ്പുകളുടെ ബഹുരാഷ്ട്ര സേനയ്ക്ക് അമേരിക്ക നേതൃത്വം നൽകും. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും സൈനിക സന്നാഹത്തിൽ ഉൾപ്പെടും.
വെടിനിർത്തൽ ഉടമ്പടിയുടെ ലംഘനമുണ്ടായാൽ ബഹുരാഷ്ട്ര സേന ഈജിപ്തും ഖത്തറും വഴി ഇസ്രയേലിനെയും ഹമാസിനെയും അറിയിക്കും.ഇസ്രയേൽ മന്ത്രിസഭാ യോഗത്തിൽ അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ്‌വിറ്റ് കോഫും ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്‌നറും പങ്കെടുത്തു.
ഇന്നലെയാണ് ആദ്യഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ വന്നത്. ഗസയുടെ ഭരണാധികാരം, ഹമാസിന്റെ നിരായുധീകരണം എന്നീ വിഷയങ്ങളില്‍ ഇനിയും തീരുമാനമാകേണ്ടതുണ്ട്. ഇതിനിടയില്‍ ഗസയില്‍ നിന്നും പിന്മാറാന്‍ അമേരിക്കയും അറബ് രാജ്യങ്ങളും ഇസ്രയേലിനു മുകളില്‍ സമ്മര്‍ദം ചെലുത്തണമെന്ന പൊതുപ്രസ്താവനയുമായി ഹമാസ് രംഗത്തെത്തിയിരുന്നു. ടെലഗ്രാം വഴിയാണ് പ്രസ്താവനപുറത്തുവിട്ടത്.
അതേസമയം, കരാര്‍ അംഗീകരിക്കാന്‍ മന്ത്രിസഭ ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു.