റിയാദ്: ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രയേൽ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാൻ രാജ്യാന്തര സമൂഹം ഇടപെടണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് അറുതി വരുത്താൻ ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് പോംവഴിയെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. സൗദി-ഫ്രഞ്ച് ഏകദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ്, മുസ്ലിം രാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഇസ്രയേൽ നടത്തിവരുന്നത്. പ്രാദേശിക, രാജ്യാന്തര സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന ആക്രമണം ഇസ്രയേൽ എത്രയും വേഗം നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണം: രാജ്യാന്തര സമൂഹം ഇടപെടണമെന്നാവശ്യപ്പെട്ട് സൗദി appeared first on Saudi Vartha.