• Mon. Oct 28th, 2024

24×7 Live News

Apdin News

ഗോൾഡൻ ഫോക്‌ അവാർഡ് മുസ്തഫ ഹംസയ്ക്ക് | Pravasi | Deshabhimani

Byadmin

Oct 28, 2024



കുവൈത്ത് സിറ്റി > കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്), വിവിധ മേഖലകളിലെ സ്തുത്യർഹ സേവനങ്ങൾക്ക് നൽകുന്ന ഗോൾഡൻ ഫോക് അവാർഡിന് മുസ്തഫ ഹംസ അർഹനായി. കുവൈത്തിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സിഇഒയുമാണ്. വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ നേതൃ സ്ഥാനവും വഹിക്കുന്നു. ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ, സംരംഭക എന്ന മേഖലയാണ് അവാർഡിനായി പരിഗണിച്ചത്. ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.

നവംബർ എട്ടിന് കുവൈത്തിൽ നടക്കുന്ന ഫോക്കിന്റെ പത്തൊൻപതാമത് വാർഷികാഘോഷം, കണ്ണൂർ മഹോത്സവം 2024 വേദിയിൽ അവാർഡ് കൈമാറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂറി അംഗങ്ങളായ അജയകുമാർ, ദിനകരൻ കൊമ്പിലാത്ത്, ഫോക് ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ചന്ദ്രമോഹൻ കണ്ണൂർ, ടി കെ രാഘവൻ, രജിത്ത് പന്ന്യൻ, ഗിരിമന്ദിരം ശശികുമാർ, ഫോക് കേന്ദ്ര കമ്മിറ്റിയംഗം ഡി കെ വിജേഷ് എന്നിവർ പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin