ലോസ് ആഞ്ചലസ്: ഞായറാഴ്ച നടന്ന 67-മത് ഗ്രാമി പുരസ്കാര വേദിയിൽ തിളങ്ങി പ്രശസ്ത ഗായിക ബിയോൺസെ. ആർബം ഓഫ് ദ ഇയർ പുരസ്കാരം ബിയോൺസെയുടെ “കൗബോയ് കാർട്ടർ” സ്വന്തമാക്കി. 11 നോമിനേഷനുകളെ തള്ളിയാണ് കൗബോയ് കാർട്ടർ പുരസ്‌കാരം സ്വന്തമാക്കിയത്.
ഗ്രാമിയിൽ ഏറ്റവുമധികം പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് ബിയോൺസെ. ഇതുവരെ 35 അവാർഡുകളാണ് ബിയോൺസെ ഗ്രാമിയിൽ നേടിയത്. 1999ന് ശേഷം പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോൺസെ എന്ന പ്രത്യേകത കൂടിയുണ്ട്. പുരസ്കാരം ഗായികയും ഗ്രാൻഡ് ഓലെ ഓപ്പറയിൽ പങ്കെടുത്ത ആദ്യ കറുത്ത വംശജയുമായ ലിൻഡ മാർട്ടെല്ലിന് സമർപ്പിക്കുന്നതായി ബിയോൺസെ പറഞ്ഞു.
കെൻഡ്രിക് ലാമാറിന്‍റെ നോട്ട് ലൈക്ക് അസ് സോങ്ങ് ഓഫ് ദ ഇയർ, റെക്കോർഡ് ഓഫ് ദ ഇയർ പുരസ്കാരങ്ങളും നേടി. മികച്ച റാപ് പെർഫോമൻസ്, മികച്ച റാപ് സോങ്, മികച്ച മ്യൂസിക് വീഡിയോ പുരസ്കാരങ്ങളും നോട്ട് ലൈക്ക് അസ് സ്വന്തമാക്കി.
മികച്ച പുതുതലമുറ ആൽബം പുരസ്‌കാരം ഇന്ത്യൻ വംശജയായ ചാന്ദ്നി ടാൻസൺ സ്വന്തമാക്കി. ത്രിവേണി എന്ന പ്രോജക്‌ടിനാണ് പുരസ്‌കാരം.
മറ്റ് പുരസ്‌കാരങ്ങൾ…
മികച്ച പോപ് ഡുവോ/ ഗ്രൂപ് പെർഫോമൻസ് : ഡെ വിത്ത് എ സ്മൈൽ- ലേഡി ഗാഗ, ബ്രൂണോ മാർസ്
പ്രൊഡ്യൂസർ ഓഫ് ദ ഇയർ (non classical) – ഡാനിയേൽ നിഗ്രേ.
സോങ് റൈറ്റർ ഓഫ് ദി ഇയർ – എമി എല്ലൻ
മികച്ച ഡാൻസ് പോപ് റെക്കോർഡിങ് : വോൺ ഡച്ച്- ചാർലി XCX
മികച്ച പോപ് സോളോ: എസ്പ്രെസ്സോ- സബ്രിന കാർപെന്‍റർ
മികച്ച പോപ് വോക്കൽ ആർബം- ഷോർട് ൻ സ്വീറ്റ്- സബ്രിന കാർപെന്‍റർ
ബോസ്റ്റ് റോക്ക് പെർഫോമൻസ് – നൗ അൻഡ് ദെൻ – ദ ബീറ്റ്ൽസ്
മികച്ച പുതുമുഖ കലാകാരൻ – ചാപ്പൽ റോൺ.